കൈ​ക്കൂ​ലി:  ആ​ൻ​റി റോ​മി​യോ സം​ഘ​ത്തി​ന്​  സ​സ്​​പെ​ൻ​ഷ​ൻ

രാംപുർ (യു.പി): കമിതാക്കെള പിടികൂടാനെന്ന പേരിൽ  പുതുതായി തുടങ്ങിയ ‘ആൻറി േറാമിയോ ഒാപറേഷനു’മായി ബന്ധെപ്പട്ട കൈക്കൂലിക്കേസിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മരുന്ന് വാങ്ങാനെത്തിയ, ബന്ധുക്കളായ യുവാവിനെയും യുവതിയെയുമാണ് ആൻറി റോമിയോ സ്ക്വാഡ് പിടികൂടിയത്. ഇവർ കാമുകീകാമുകന്മാരല്ലെന്ന് ബന്ധുക്കളടക്കം വന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല.

കേസില്ലാതെ വിട്ടയക്കാൻ 5000 രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. ബന്ധുക്കൾ ഇത് മൊബൈലിൽ പകർത്തി പുറംലോകത്തെത്തിച്ചു. തുടർന്ന് എസ്.െഎ സഞ്ജീവ് ഗിരി, കോൺസ്റ്റബ്ൾ വിമൽ എന്നിവരെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.

Tags:    
News Summary - anti romeo operation in up rampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.