പുൽവാമയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്​മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുന്നുകയാണെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു.


നാല് ഭീകരർ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു.

എ.കെ 47 റൈഫിളും, ഗ്രനേഡുകളും മറ്റ്​ വെടിക്കോപ്പുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശം വളഞ്ഞ സൈന്യം ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്​.

കഴിഞ്ഞ ദിവസം ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയടക്കം അഞ്ച് ഭീകരരെ സൈന്യം പിടികൂടിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.