ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിനൊരുങ്ങി ആം ആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളാണ് ഈ വാഗ്ദാനം നൽകിയത്. പഴയ വൈദ്യുതി ബില്ലുകളിൽ ഇളവുനൽകും. കർഷകർക്കു സൗജന്യ വൈദ്യുതി ഉറപ്പാക്കും. വൈദ്യുതി മുടക്കമുണ്ടാകില്ല തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
ഡൽഹിയിൽ ഇതു സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഉത്തരാഖണ്ഡിലും നടപ്പാക്കാനാവില്ലെന്ന് കെജ്രിവാൾ ചോദിച്ചു. വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണു ഡൽഹി. മാത്രമല്ല, മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ട്. മുമ്പ് ഡൽഹിയിൽ 7-8 മണിക്കൂർ വൈദ്യുതി മുടക്കം പതിവായിരുന്നു. തങ്ങൾ അധികാരത്തിലെത്തിയ ശേഷം അതിനു മാറ്റമുണ്ടാക്കിയെന്നും കെജ്രിവാൾ ഡെറാഡൂണിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.