മഥുര ഷാഹി ഈദ്ഗാഹ് പൊളിക്കാനുള്ള ഹരജി: ആർ.എസ്.എസിന്‍റെ പദ്ധതികളെ കരുതിയിരിക്കണമെന്ന് ഉവൈസി

ഹൈദരാബാദ്: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി പരിഗണിക്കാനായി സ്വീകരിച്ച സാഹചര്യത്തിൽ ആർ.എസ്.എസിന്‍റെ പദ്ധതികളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി.

'മഥുര ഈദ്ഗാഹ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്നലെ കോടതി സ്വീകരിച്ചു. കാശിയും മഥുരയും അജണ്ടയിലില്ലെന്നാണ് അദ്വാനി പറഞ്ഞത്. അയോധ്യയും അജണ്ടയിൽ ഇല്ലായിരുന്നെന്നാണ് പറഞ്ഞത്. അവരുടെ പദ്ധതികളെ നാം കരുതിയിരിക്കണം' -ഉവൈസി ട്വീറ്റ് ചെയ്തു.

യു.പിയിലെ മഥുരയിൽ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്നലെയാണ് ജില്ല കോടതി സ്വീകരിച്ചത്. നവംബർ 18ന്​ ഹരജി പരിഗണിക്കും. നേരത്തെ ഈ ഹരജി സിവിൽ കോടതി തള്ളിയിരുന്നു.

ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം കയ്യേറിയാണ് ഈദ് ഗാഹ് മസ്ജിദ് പണിതതെന്ന് ഹരജിക്കാർ ആരോപിക്കുന്നു. 17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഷാഹി ഇദ്​ഗാഹ്​ പള്ളി കൃഷ്​ണ​െൻറ ജന്മസ്ഥലത്താണ്​ നിൽക്കുന്നതെന്നാണ്​ വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലം കാത്​റ കേശവ്​ദേവ്​ ക്ഷേത്രത്തി​െൻറ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.

മു​ഗ​ള്‍ ഭ​ര​ണാ​ധി​കാ​രി ഔ​റം​ഗ​സീ​ബ് ക്ഷേ​ത്രം ത​ക​ര്‍ത്താ​ണ് പ​ള്ളി പ​ണി​ത​തെ​ന്നും പ​ള്ളി​ക്ക​മ്മി​റ്റി അ​നു​ബ​ന്ധ നി​ര്‍മാ​ണം ന​ട​ത്തി​യെ​ന്നു​ം ഹ​ര​ജി​യിൽ പറയുന്നു. ഒ​രി​ക്ക​ല്‍ പ്ര​തി​ഷ്ഠ​യി​രു​ന്ന സ്ഥ​ലം എ​ക്കാ​ല​ത്തും പ്ര​തി​ഷ്ഠ​യു​ടെ​താ​ണ്. അ​ത് ആ​രെ​ങ്കി​ലും കൈ​യ​ട​ക്കു​ക​യോ ത​ക​ര്‍ക്കു​ക​യോ ചെ​യ്താ​ലും അ​വ​രി​ല്‍നി​ന്ന് സ്വ​ത​ന്ത്ര​മാ​കു​മ്പോ​ള്‍ വീ​ണ്ടെ​ടു​ത്ത് അ​വി​ടെ ക്ഷേ​ത്രം സ്ഥാ​പി​ക്ക​ണമെന്നു​മാ​ണ്​ ഹ​ര​ജി​ക്കാ​ർ വാ​ദി​ക്കു​ന്ന​ത്.

അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ, കാശിയും മഥുരയും അജണ്ടയിൽ ഇല്ലെന്നാണ് അടുത്തിടെ സംഘ്പരിവാർ നേതാക്കൾ ആവർത്തിക്കുന്നത്. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാൽ, ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷം ഇനി കാശിയും മഥുരയും ബാക്കിയുണ്ടെന്ന മുദ്രാവാക്യമാണ് വിശ്വഹിന്ദു പരിഷത്ത് ഉയർത്തുന്നത്. കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് മോസ്കും പൊളിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.