ഗുവാഹത്തി: അസം-മേഘാലയ അതിർത്തിയിലെ അക്രമണങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ മേഘാലയയിലേക്കുള്ള യാത്ര വിലക്ക് പിൻവലിച്ചു. നിയന്ത്രണം ഏർപ്പെടുത്തി ആറ് ദിവസങ്ങൾക്ക് ശേഷമാണ് വിലക്ക് നീക്കി കൊണ്ട് അസം പൊലീസ് ഉത്തരവിറക്കിയത്.
അസമിൽ നിന്നുള്ള വാഹനങ്ങൾ മേഘാലയയിൽ പ്രവേശിക്കുന്നതിന് ഇപ്പോൾ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച അസം-മേഘാലയ അതിർത്തിയിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് അയൽ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം പൊലീസ് നിർദേശം നൽകിയത്. തർക്ക അതിർത്തിക്ക് സമീപമുള്ള മുക്രോഹ് ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു ഫോറസ്റ്റ് ഗാർഡ് ഉൾപ്പടെ ആറ് പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.