ഗോഹട്ടി: 'രണ്ടുകുട്ടി നയം' നിർബന്ധമാക്കുന്നതിന് നിയമനിർമാണം നടത്താനൊരുങ്ങുകയാണ് അസം സർക്കാർ. അടുത്ത മാസം നടക്കാനിരിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിലായിരിക്കും നിയമം പ്രാബല്യത്തിലാകുക.
രണ്ടുകുട്ടികൾ ഉള്ളവർക്ക് മാത്രമേ സർക്കാർ ജോലി, ക്ഷേമപദ്ധതികൾ എന്നിവ ലഭ്യമാകൂ എന്നായിരിക്കും നിയമത്തിന്‍റെ കാതൽ.
നിയമത്തെക്കുറിച്ചുള്ള ചർച്ചകളിൽ ആണെന്നും എന്നാൽ അന്തിമ തീരുമാനമായിട്ടില്ല എന്നും പാർലമെന്‍ററികാര്യ മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞടുപ്പ് സമയത്തുതന്നെ നിയമം പ്രാബല്യത്തിലാക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുകുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന നിയമം 2018ൽ തന്നെ അസം നടപ്പാക്കിയിരുന്നു. ഈ നയം ക്രമേണ സംസ്ഥാനത്തെ ക്ഷേമപദ്ധതികൾക്കും ബാധകമാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.