ന്യൂഡൽഹി: കോപ്ടർ ഇടപാടിൽ അന്വേഷണം നേരിടുന്ന അഗസ്റ്റവെസ്റ്റ്ലൻഡ് കമ്പനി യെ ഇന്ത്യയിൽ കരിമ്പട്ടികയിൽനിന്ന് നീക്കുന്നതിന് ബി.ജെ.പി നേതാവായ മുൻ കേന്ദ്രമന് ത്രി സഹായിച്ചെന്ന് ക്രിസ്ത്യൻ മിഷേൽ വെളിപ്പെടു ത്തിയതായി സൂചന.
കോപ്ടർ ഇടപാ ടിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ വജ്രായുധമായി ബി.ജെ.പി സർക്കാർ മുന്ന ോട്ടുവെച്ച ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലാണ് കസ്റ്റഡിയിൽ ഗൗരവതരമായ വെളിപ്പെടുത്തൽ നടത്തിയതത്രെ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യം ചെയ്യലിൽ, ഇപ്പോൾ രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ബി.ജെ.പി നേതാവിെൻറ പേര് മിഷേൽ പറഞ്ഞതായാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
എന്നാൽ, ഇൗ വെളിപ്പെടുത്തലുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒൗദ്യോഗികമായി രേഖപ്പെടുത്താൻ തയാറാവുന്നില്ലെന്ന് മിഷേലിെൻറ അഭിഭാഷകൻ ആൽജോ ജോസഫ് പട്യാല ഹൗസ് കോടതിയിൽ ആരോപിച്ചു.
അഗസ്റ്റയെ കരിമ്പട്ടികയിൽപെടുത്താൻ യു.പി.എ സർക്കാർ തുടങ്ങിയ നടപടി പൂർത്തിയായത് ഇൗ സർക്കാറിെൻറ കാലത്താണ്. എന്നാൽ, അൽപകാലത്തിനുശേഷം കമ്പനി കരിമ്പട്ടികയിൽനിന്ന് ഒഴിവായി. ഇതിനു ബി.ജെ.പി നേതാവിെൻറ സഹായം കിട്ടിയെന്ന് മിഷേൽ എഴുതിനൽകിയ മറുപടിയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇതോടെ, റഫാലിൽ കോൺഗ്രസിനെ പ്രതിരോധിക്കാൻ കൊണ്ടുവന്ന മിഷേൽ എന്ന വജ്രായുധം തങ്ങൾക്കുതന്നെ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബി.ജെ.പി. ഇതിനിടെ, മിഷേലിനെ അടുത്തമാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടതും സർക്കാറിന് തിരിച്ചടിയാണ്. േപ്രാസിക്യൂഷൻ ഇയാെള കസ്റ്റഡിയിൽ ആവശ്യപ്പെെട്ടങ്കിലും കോടതി നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.