ന്യൂഡൽഹി: മധ്യപ്രദേശിലെ മുസ്ലിം ന്യൂനപക്ഷ മേഖലകളിൽ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിനിടെ ഇന്ദോറിൽ സർക്കാറും മുനിസിപ്പൽ അധികൃതരും എത്തി ബുൾഡോസറുകൾകൊണ്ട് മുസ്ലിം വീടുകൾ തകർത്തു. ആക്രമണത്തിന് റാലിയുമായി വന്നവരെ തടഞ്ഞ് തിരിച്ചയച്ചതിനെ തുടർന്ന് ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ കൊണ്ട് അടച്ചാണ് ഇന്ദോർ ജില്ലയിലെ ചന്ദേൻഖഡി ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹത്തിെൻറ കാവലിൽ വീടുകൾ ഇടിച്ചുനിരത്തിയത്.
മുസ്ലിംകൾ മാത്രം താമസിക്കുന്ന ചന്ദേൻഖഡി ഗ്രാമത്തിലേക്ക് വർഗീയ സംഘർഷമുണ്ടാക്കാൻ രാമേക്ഷത്ര പിരിവിനുള്ള റാലിയുമായി വരുകയായിരുന്നുവെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തി. ആക്രമണത്തിന് വന്ന സംഘത്തിനു നേരെ ഗ്രാമത്തിൽ നിന്നുള്ളവർ കല്ലെറിയുന്നതിെൻറ വിഡിയോ പ്രചരിച്ചിരുന്നു. അതിന് പിറകെയാണ് അധികൃതരും പൊലീസും വീടുകൾ പൊളിക്കാനെത്തിയത്. പള്ളിക്ക് മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ച് മുദ്രാവാക്യം വിളിച്ചവരോട് ഗ്രാമവാസികൾ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെ ആക്രമണം തുടങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് ആക്രമണത്തിന് വന്നവരെ തടഞ്ഞ ഗ്രാമവാസികളെ പിടികൂടുകയും പലർക്കുമെതിരെ വിവാദ ദേശസുരക്ഷ നിയമം ചുമത്തുകയും ചെയ്തു. ഗ്രാമത്തിൽ റെയ്ഡ് തുടരുന്നതിനാൽ പലരും ഒളിവിലാണ്. വീടുകൾ തകർക്കാൻ ഏഴ് ബുൾഡോസറുകൾ അധികൃതർ കൊണ്ടുവന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇടിച്ചുനിരത്തൽ തുടങ്ങിയ ബുധനാഴ്ച വൈകീട്ടുതന്നെ അഞ്ച് വീടുകൾ തകർത്തതായി അവർ പറഞ്ഞു.
റോഡിലേക്ക് തള്ളി നിർമിച്ച വീടുകളാണ് വർഗീയാക്രമണത്തിെൻറ പിറ്റേന്ന് പൊളിച്ചുമാറ്റിയതെന്നാണ് അധികൃതരുടെ ന്യായീകരണം. എന്നാൽ, റാലിയുമായെത്തിയവരെ എതിർത്തതാണ് യഥാർഥ കാരണമെന്നും തൊട്ടടുത്ത ഗ്രാമത്തിൽ സമാനമായ തരത്തിൽ പണിത വീടുകെളാന്നും അധികൃതർ പൊളിച്ചുനീക്കിയിട്ടില്ലെന്നും ചന്ദേൻഖഡിയിലുള്ളവർ ചൂണ്ടിക്കാട്ടി. ഭീതി കാരണം പേര് പറയരുതെന്ന ഉപാധിയോടെയാണ് ഗ്രാമവാസികൾ മാധ്യമങ്ങളോട് സംസാരിച്ചത്. നേരത്തേ ബീഗംബാഗി ഗ്രാമത്തിലും ഡിസംബർ 26ന് റാലി തടഞ്ഞതിന് പ്രതികാരമായി വീട് തകർത്ത സംഭവം അവർ ഉദാഹരിച്ചു.
അതേസമയം, റാലികളും ആക്രമണങ്ങളും വീടു തകർക്കലും ഒടുവിൽ ഇരകൾക്കെതിരെ പൊലീസ് കേസെടുത്തതും സർക്കാറിെൻറ സഹായത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണെന്ന് ഇന്ദോറിലെ പ്രമുഖ മുസ്ലിം നേതാവ് അബ്ദുർറഉൗഫ് ആരോപിച്ചു. ഖബർസ്ഥാന് വേണ്ടി പോരാടിയ മുസ്ലിംകൾക്ക് കുഴിമാടങ്ങൾ തങ്ങൾ ഒരുക്കുമെന്ന് ഭീഷണിെപ്പടുത്തി ഉൈജ്ജനിലെ ഹിന്ദുത്വ നേതാവ് ആചാര്യ ശേഖർ പുറത്തുവിട്ട വൈറൽ വിഡിയോ തങ്ങൾ കണ്ടിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസ് പറഞ്ഞത്. മുസ്ലിം വീടുകൾ തകർത്ത് അവരെ പുറത്താക്കണമെന്നും മുസ്ലിംകളുണ്ടാക്കുന്ന സേമിയ വർജിക്കണമെന്നും വിഡിയോയിൽ ഇയാൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.