ന്യൂഡൽഹി: ബാബരി ഭൂമിക്കായുള്ള തർക്കത്തിൽ സിവിൽ നടപടിക്രമം 89ാം വകുപ്പ് പ്രകാരം അധ ികാരമുപേയാഗിച്ച് മധ്യസ്ഥതക്ക് മേൽനോട്ടം വഹിക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റി സ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. മധ്യസ്ഥതക്ക് ഒരു ശതമാനം അവസരമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി അതിനായി എട്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
കേസിലെ രണ്ട് കക്ഷികളായ സുന്നി വഖഫ് ബോർഡും രാമേക്ഷത്രത്തെ അനുകൂലിക്കുന്ന നിർമോഹി അഖാഡയും മധ്യസ്ഥതക്കുള്ള സന്നദ്ധത അറിയിച്ചപ്പോൾ ഇതുവരെ മധ്യസ്ഥതയെ അനുകൂലിച്ചിരുന്ന സംഘ്പരിവാർ ഒത്തുതീർപ്പ് ചർച്ചക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ശ്രീശ്രീ രവിശങ്കറും ശങ്കരാചാര്യയും നേരത്തെ മധ്യസ്ഥശ്രമം നടത്തി പരാജയപ്പെട്ടതാണെന്നും ഇനി തങ്ങളില്ലെന്നും ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറയും വിഗ്രഹത്തിെൻറയും (മൂന്നാം കക്ഷി) അഭിഭാഷകർ ബോധിപ്പിച്ചു. എന്നാൽ, സുപ്രീംകോടതിയാണ് ഇപ്പോൾ മധ്യസ്ഥതക്ക് പറയുന്നതെന്നും കോടതി അതിന് മേൽനോട്ടം വഹിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.