ന്യൂഡൽഹി: മുഗൾ ഭരണകാലത്ത് ബാബരി മസ്ജിദ് നിർമിച്ചത് ആരാധനക്കല്ലെന്നും ഹിന്ദുക്കളെ നിന്ദിക്കാനായിരുന്നെന്നും കേന്ദ്ര മന്ത്രി ഉമാഭാരതി. ബാബരി മസ്ജിദ് അയോധ്യയിലെ രാമക്ഷേത്രം തകർത്താണ് നിർമിച്ചതെന്ന സംഘ്പരിവാർ പ്രചാരണം ആവർത്തിച്ച മന്ത്രി, ക്ഷേത്ര പുനർനിർമാണത്തിനുള്ള പ്രക്ഷോഭം അനിവാര്യമായത് ഇക്കാരണത്താലാണെന്നും പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികൂടിയായ ഉമാഭാരതി, ഡൽഹിയിലെ കോളജിൽ ‘വസുധൈവ കുടുംബകം’ എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഞാൻ പ്രവാചകനെയും ചർച്ചിനെയും ആദരിക്കുന്നയാളാണ്. ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, മറ്റുള്ളവരും ഇതേപോലെ ചിന്തിക്കണം. ക്രിസ്ത്യൻ പുരോഹിതനും മൗലവിയും ഗീതയെയും രാമായണത്തെയും വേദങ്ങെളയും ആദരിക്കണം -മന്ത്രി പറഞ്ഞു.
എൽ.കെ. അദ്വാനി അടക്കമുള്ള സംഘ്പരിവാർ നേതാക്കളോടൊപ്പം ബാബരി കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടയാളാണ് ഉമാഭാരതി. 2001ൽ പ്രത്യേക കോടതി ഇവർക്കെതിരായ കേസ് തള്ളിയെങ്കിലും കഴിഞ്ഞ വർഷം സുപ്രീംകോടതി കേസ് നിലനിൽക്കുമെന്ന് വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.