കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുൽ സുപ്രിയോ ബി.ജെ.പി വിട്ടത് പാർട്ടിക്ക് നഷ്ടം ഉണ്ടാക്കില്ലെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബാബുൽ നല്ലൊരു രാഷ്ട്രീയ നേതാവോ, സംഘാടകനോ അല്ല. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഒരു പ്രാധാന്യവുമില്ല.
പാർട്ടി വിട്ടത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണ്.എന്നാൽ പാർലമെന്‍റ് അംഗത്വം ബാബുൽ രാജിവെക്കണം. പോകുന്നതിന് മുമ്പ് അദ്ദേഹം ബി.ജെ.പിയെ അറിയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിനൊപ്പം കൂടുതൽ കാലം പ്രവർത്തിച്ചിട്ടില്ലെങ്കിലും വ്യക്തിപരമായി ബാബുൽ നല്ലൊരു സുഹൃത്താണെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് ബാബുൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നേരത്തെ തന്നെ ബി.ജെ.പി വിടുമെന്ന വാർത്തയുണ്ടായിരുന്നെങ്കിലും ഏത് പാർട്ടിയിൽ ചേരുമെന്ന സൂചനകൾ നൽകിയിരുന്നില്ല.
പശ്ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവാണ് ബാബുൽ സുപ്രിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.