ന്യൂഡൽഹി: ബി.ജെ.പിയിൽനിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ മന്ത്രി ബാബുൽ സുപ്രിയോ ചൊവ്വാഴ്ച ഔദ്യോഗികമായി എം.പി സ്ഥാനം രാജിവെക്കും. സുപ്രിയോ തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
രാവിലെ 11 മണിക്ക് ഒൗദ്യോഗികമായി എം.പി സ്ഥാനം രാജിവെക്കാൻ സമയം അനുവദിച്ചതിന് ലോക്സഭ സ്പീക്കർ ഓം ബിർലക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ബി.ജെ.പിയിൽ നിന്നേപ്പാൾ നേടിയ ലോക്സഭ എം.പി സ്ഥാനത്തിന്റെ യാതൊരു ആനുകൂല്യങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമല്ലാത്തതിനാൽ ആവശ്യമില്ലെന്ന് സുപ്രിയോ ട്വിറ്ററിൽ കുറിച്ചു.
പശ്ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിലെത്തിയ അഞ്ചാമത്തെ ബി.ജെ.പി നേതാവാണ് ബാബുൽ സുപ്രിയോ. മറ്റ് നാല് പേരും ബി.ജെ.പി എം.എൽ.എമാരാണ്.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാബുൽ സുപ്രിയോയുടെ തൃണമൂൽ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.