ന്യൂഡൽഹി: പോപുലർഫ്രണ്ട് നേതാക്കൾക്കെതിരെയുള്ള എൻ.ഐ.എ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടത്താനിരുന്ന എസ്.ഡി.പി.ഐ ധർണക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. തിങ്കളാഴ്ച ജന്തർമന്തറിൽ നടത്താനിരുന്ന ധർണക്കാണ് പൊലീസ് അനുമതി നൽകാതിരുന്നത്.
സാമുദായിക ഐക്യം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡൽഹിയിൽ പ്രതിഷേധത്തിന് അനുമതി നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
എൻ.ഐ.എ അറസ്റ്റ് ചെയ്ത 19 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ റിമാൻഡ് അഞ്ച് ദിവസം കൂടി നീട്ടി. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡ് റെയ്ഡിന് പിന്നാലെയാണ് കേരളത്തിൽ നേതാക്കളടക്കം 19 പേരെ അറസ്റ്റ് ചെയ്തത്.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡും അറസ്റ്റും നടന്നത്. കേരളത്തിനു പുറമെ 14 സംസ്ഥാനങ്ങളിൽ എൻ.ഐ.എയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ പരിശോധനയിൽ 106 പേർ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.