ജാതകം നോക്കി മുഹൂർത്തം കുറിച്ചു, തത്തക്കും മൈനക്കും കല്യാണം

ഭോപാൽ: വ്യത്യസ്തമായ ആചാരങ്ങളിലുള്ള കല്യാണങ്ങൾക്ക് പേരുകേട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആഘോഷത്തോടെ ആഡംബരമായി നടത്താനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നാട്ടുകാരും വീട്ടുകാരും കൂടി കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ഒരു വിവാഹം നടത്തി. വധു മൈനയും വരൻ തത്തയും.

ആചാരപ്രകാരം ജാതകം നോക്കി മുഹൂർത്തം കുറിച്ചായിരുന്നു വിവാഹം. പിപാരിയ സ്വദേശി പരിഹാറിന്‍റെ വളർത്ത് മൈനക്ക് ബാദൽ ലാൽ വിശ്വകർമയുടെ വളർത്തു തത്തയാണ് വരനായത്. ഇരു വീട്ടുകാരും പൂർണ്ണ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു. ആഘോഷത്തോടെ നടന്ന കല്യാണത്തിൽ ഗ്രാമത്തിലെ പ്രമുഖരും നാട്ടുകാരും എത്തിയിരുന്നു.

ചെറിയ നാലുചക്രവാഹനത്തിൽ ഒരുക്കിയ പക്ഷിക്കൂടിനുള്ളിൽ 'വധൂവരന്മാരെ' ഇരുത്തിയായിരുന്നു ഘോഷയാത്ര. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും മൈനയുടെ ഉടമസ്ഥനായ രാംസ്വരൂപ് പരിഹാറിന്റെ വീട്ടിലാണ് നടന്നത്.

Tags:    
News Summary - Band-Baaja For A Special Marriage In Madhya Pradesh. Guess The Bride And Groom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.