ഹൈദരാബാദ്: തെലങ്കാനയിലെ ഭരണപാർട്ടിയായയ ടി.ആർ.സിനും എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി തെലങ്കാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാർ. ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്താനികളേയും പുറത്താക്കാനായി സർജിക്കൽ സ്ട്രൈക്ക് നടപ്പാക്കുമെന്ന് സഞ്ജയ് കുമാർ കൂട്ടിച്ചേർത്തു.
''ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ചന്ദ്ര ശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. ഉവൈസി ഇന്നലെ പറയുകയാണ്. റോഹിങ്ക്യകൾ ഹൈദാരാബാദിലുണ്ടെങ്കിൽ അമിത് ഷാ എന്തുചെയ്യുമെന്ന്. ബി.ജെ.പി മേയർ സ്ഥാനത്തേക്ക് വിജയിക്കുകയാണെങ്കിൽ ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി പാകിസ്താനികളേയും റോഹിങ്ക്യകളേയും പുറത്താക്കും'' -സഞ്ജയ് കുമാർ പറഞ്ഞു.
ഡിസംബർ ഒന്നിനാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്. റോഹിങ്ക്യകളും പാകിസ്താനികളും അഫ്ഗാനികളും ഇവിടെ വോട്ടർമാരായുണ്ടെന്നാണ് ബി.ജെ.പി ആരോപണം. തീവ്ര ഹിന്ദുത്വ അജൻഡകളുമായാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.