ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം; പ്രസിഡ​ന്റിന്റെ കൊട്ടാരം വളഞ്ഞു

ധാക്ക: ശൈഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന് സമാനമായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ബംഗ്ലാദേശിൽ ജനം തെരുവിലിറങ്ങി. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗാ ബബൻ വളഞ്ഞ പ്രതിഷേധക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് സൈന്യം തടഞ്ഞു. സൈന്യം ഗ്രനേഡുകൾ എറിഞ്ഞതായും റിപ്പോർട്ടുണ്ട്.

വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് രാജ്യംവിട്ട ശൈഖ് ഹസീന ഇന്ത്യയിൽ അഭയംതേടിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച പത്രത്തിന് നൽകിയ അഭിമുഖത്തിൽ, ശൈഖ് ഹസീന പ്രധാനമന്ത്രിപദം രാജിവെച്ചതിന്റെ രേഖകളൊന്നും തന്റെ കൈവശമില്ലെന്ന് പ്രസിഡന്റ് പറഞ്ഞതാണ് പുതിയ പ്രക്ഷോഭത്തിന് ഇടയാക്കിയത്. ആന്റി-ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇപ്പോഴുള്ള പ്രതിഷേധവും.

ശൈഖ് ഹസീനയുടെ ചങ്ങാത്ത മുതലാളിത്ത സർക്കാറിന്റെ പ്രസിഡന്റാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം ഉടൻ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Bangladesh protesters seige presidential palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.