ഭോപ്പാൽ: മധ്യപ്രദേശിലെ പന്ന ജില്ലയിൽ ദമ്പതികളെ കരടി കൊന്ന് തിന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഖേർമായിയിൽ ഞായറാഴ്ച രാവിലെ 6.30 നാണ് സംഭവം. റാണിഗഞ്ച് പ്രദേശത്ത് താമസിക്കുന്ന മുകേഷ് താക്കൂർ (50), ഇന്ദിര താക്കൂർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഇരുവരേയും കരടി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദമ്പതികളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നതിനിടെയാണ് വനം വകുപ്പ് ജീവനക്കാർ സംഭവ സ്ഥലത്തെത്തിയത്. കരടിയെ തുരത്താനുള്ള ശ്രമങ്ങൾ ആദ്യഘട്ടത്തിൽ പാഴായെന്നും ഏറെ നേരത്തെ ശ്രമഫലമായി ഇതിനെ പിടികൂടിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദമ്പതികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി ഡി.എഫ്.ഒ ഗൗരവ് ശർമ്മ പറഞ്ഞു. ഇരുവരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകും. കരടിയെ വനത്തിൽ വിടില്ലെന്നും മറ്റൊരു നഗരത്തിലെ മൃഗശാലയിലേക്ക് അയക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസും വനപാലകരും സ്ഥലത്തെത്തിയതെന്ന് ദമ്പതികളുടെ ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.