യൂടേണടിച്ച് കൻഹിയ മിത്തൽ; കോൺഗ്രസിൽ ചേരില്ല, ബി.ജെ.പിയിൽ ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യുടേണടിച്ച് ഭജൻ ഗായകൻ കൻഹിയ മിത്തൽ. രണ്ട് ദിവസം മുമ്പാണ് കൻഹിയ മിത്തൽ കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചത്. എന്നാൽ, ഇപ്പോൾ ബി.ജെ.പി വിടില്ലെന്നും കോൺഗ്രസിലേക്ക് പോകില്ലെന്നും അറിയിച്ച് കൻഹിയ മിത്തൽ രംഗത്തെത്തിയത്.

രണ്ട് ദിവസം കൊണ്ട് തനിക്ക് വീണ്ടുവിചാരമുണ്ടായെന്നും ബി.ജെ.പി നേതാക്കളും പ്രവർത്തകരും തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകരോട് കൻഹിയ മിത്തൽ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് കൻഹിയ മിത്തൽ പറഞ്ഞിരുന്നു. ഹരിയാ നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ച്കുള സീറ്റ് നൽകാത്തതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വിഡിയോയും ഭജൻ ഗായകൻ പുറത്തിറക്കിയിരുന്നു. വിഡിയോയിൽ മോദിയെ പ്രശംസിച്ചുവെങ്കിലും പാർട്ടിവിട്ട് കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചിരുന്നു.

Tags:    
News Summary - Bhajan Singer Kanhiya Mittal Apologises To 'All Sanatani Brothers', Says 'Won't Quit BJP For Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.