ചി​ത്ര​ദു​ർ​ഗ​യി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി കു​ട്ടി​ക​ളോ​ടൊ​പ്പം

ഭാരത് ജോഡോ യാത്ര ഇന്ന് ബെള്ളാരിയിൽ

ബം​ഗ​ളൂ​രു: 2023ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര വെ​ള്ളി​യാ​ഴ്ച ക​ല്യാ​ണ ക​ർ​ണാ​ട​ക (ഹൈ​ദ​രാ​ബാ​ദ്-​ക​ർ​ണാ​ട​ക) മേ​ഖ​ല​യി​ലെ ബെ​ള്ളാ​രി​യി​ൽ പ്ര​വേ​ശി​ക്കും.

കോ​ൺ​ഗ്ര​സി​ന്റെ പ​ഴ​യ ത​ട്ട​കം​കൂ​ടി​യാ​യ ബെ​ള്ളാ​രി ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ മേ​ഖ​ല​കൂ​ടി​യാ​ണ്.

ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നാ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ 37ാം ദി​ന​ത്തി​ലാ​ണ് 1000 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് ബെ​ള്ളാ​രി ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക. അ​ന്ത​രി​ച്ച ബി.​ജെ.​പി നേ​താ​വ് സു​ഷ​മ സ്വ​രാ​ജി​നെ സോ​ണി​യ ഗാ​ന്ധി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട മ​ണ്ഡ​ല​മാ​ണ് ബെ​ള്ളാ​രി.

2008ലെ ​ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ ബി.​ജെ.​പി സ​ർ​ക്കാ​ർ കു​പ്ര​സി​ദ്ധ​മാ​യ ഖ​നി അ​ഴി​മ​തി​യി​ല​ട​ക്കം മു​ങ്ങി​ക്കു​ളി​ച്ച​പ്പോ​ൾ 'ച​ലോ ബെ​ള്ളാ​രി' പ​ദ​യാ​ത്ര ന​യി​ച്ച് സി​ദ്ധ​രാ​മ​യ്യ 2013ൽ ​കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന ച​രി​ത്ര​വും ബെ​ള്ളാ​രി​യു​ടെ ഓ​ർ​മ​യി​ലു​ണ്ട്.

ജ​നാ​ർ​ദ​ന റെ​ഡ്ഡി​യും സ​ഹോ​ദ​ര​ന്മാ​രും തീ​ർ​ത്ത ബി.​ജെ.​പി സ്വാ​ധീ​ന​ത്തി​ൽ​നി​ന്ന് 30 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്ള ബെ​ള്ളാ​രി​യെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം കോ​ൺ​ഗ്ര​സി​നു​ണ്ട്. വെ​ള്ളി​യാ​ഴ്ച ബെ​ള്ളാ​രി​യി​ൽ വ​ൻ റാ​ലി കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും പു​റ​മെ, ക​ർ​ണാ​ട​ക നേ​താ​ക്ക​ളും രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ് ലോ​ട്ട്, ഛത്തി​സ്ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​​​ഘേ​ൽ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും.

വ്യാ​ഴാ​ഴ്ച ചി​​ത്ര​ദു​ർ​ഗ ജി​ല്ല​യി​ൽ ഭാ​ര​ത് ജോ​ഡോ യാ​​ത്ര തു​ട​ർ​ന്നു. ക​ർ​ഷ​ക​രെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും പ​രാ​തി​ക​ളും സ​ങ്ക​ട​ങ്ങ​ളും കേ​ട്ടു​മാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യാ​ത്ര.

Tags:    
News Summary - Bharat Jodo Yatra today in Bellary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.