പട്ന: ബിഹാറിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ചതിന് അറസ്റ്റിലായ കുട്ടിയെ കുറ്റവിമുക്തനാക്കിയത് ശ്രീകൃഷ്ണന്റെ 'വെണ്ണമോഷണം' കഥ ഉദ്ധരിച്ച്. ബിഹാർ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജ് മാൻവേന്ദ്ര മിശ്രയുടേതാണ് രസകരമായ വിധി.
നളന്ദ ജില്ലയിലെ ഹർനൗട്ട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ ഒരു സ്ത്രീ സെപ്റ്റംബർ ഏഴിന് കുട്ടി ഫ്രിഡ്ജിൽ നിന്ന് മധുരപലഹാരങ്ങൾ മോഷ്ടിക്കുകയും തന്‍റെ മൊബൈൽ ഫോൺ എടുത്തുവെന്നുംപൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
ശ്രീകൃഷ്ണന്റെ വെണ്ണമോഷണം ഒരു കുസൃതിയായി കണക്കാക്കുേമ്പാൾ ഭക്ഷണമില്ലാതിരുന്ന സമയത്ത് കുട്ടി മധുരപലഹാരങ്ങൾ മോഷ്ടിച്ചതിനെ ഒരു ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.ശ്രീകൃഷ്ണന്റെ കഥ ഉദ്ധരിച്ച വിധി സമൂഹത്തിൽ ഇരട്ടത്താപ്പായി കണക്കാക്കരുതെന്നും കോടതി നിർദേശിച്ചു.
സ്വന്തം കുട്ടി പഴ്സിൽനിന്ന് പണം മോഷ്ടിച്ചുവെന്ന് ആരെങ്കിലും പരാതി നൽകുകയും ജയിലിൽ അടക്കുകയും ചെയ്യുമോെയന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകനോട് ജഡ്ജി ആരാഞ്ഞു.
തനിക്ക് വിശന്നിട്ടാണ് പലഹാരങ്ങൾ എടുത്തുകഴിച്ചതെന്ന് കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. കൂടാതെ മൊബൈലിൽ ഗെയിം കളിക്കുന്നതിന് എടുത്തതാണെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ പിതാവ് കിടപ്പുരോഗിയും അമ്മ മാനസികപ്രശ്നമുള്ളയാളുമാണ്. ഇതേ തുടർന്ന് കുട്ടിയുടെ ചുമതല അമ്മാവനെ ഏൽപ്പിച്ചു. കൂടാതെ കുട്ടിയുെട വിദ്യാഭ്യാസവും മറ്റ് ആവശ്യങ്ങളും ഭോജ്പൂർ ശിശു സംരക്ഷണ വകുപ്പിനോട് ഏറ്റെടുക്കാനും കോടതി നിർേദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.