ബിഹാർ ഫലത്തിൽ സന്തോഷം; പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കും - ഉവൈസി

ഹൈദരാബാദ്​: ബിഹാറിലെ വിജയത്തിന്​ പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകി​ എ.ഐ.എം.ഐ.എം പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി. ബിഹാറിലെ വിജയത്തിന്​ പിന്നാലെ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ഉവൈസി. ബിഹാർ വിജയത്തിൽ സന്തോഷവാനാണെന്നും സീമാഞ്ചൽ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.

ബി​.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട്​ തങ്ങളും ഒരു രാഷ്​ട്രീയപാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി.

''നിങ്ങൾ ഞങ്ങളോട്​ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ്​ പറയുന്നത്​. നിങ്ങൾ (കോൺഗ്രസ്)​ മഹാരാഷ്​ട്രയിൽ ശിവസേനയുടെ മടിയിലാണ്​ ഇരിക്കുന്നത്​. ഞങ്ങളെന്തിനാണ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന്​ ചോദിക്കുന്നവരോട്​ എനിക്ക്​ പറയാനുള്ളത്​ ഞാൻ പശ്ചിമബംഗാളിലും ഉത്തർ പ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്​'' -ഉവൈസി പ്രതികരിച്ചു. മുസ്​ലിം വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും ഉത്തർപ്രദേശിലും ഉവൈസി മത്സരിച്ചേക്കുമെന്ന വാർത്ത​ മമത ബാനർജിയും സമാജ്​ വാദി പാർട്ടിയും അടക്കമുള്ളവർ നെഞ്ചിടിപ്പോടെയാണ്​ വീക്ഷിക്കുന്നത്​.

2022ലെ ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത്​ അപ്പോൾ പറയുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. വോട്ട്​ ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന്​ കോൺഗ്രസ്​ അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.

എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ രംഗത്തെത്തിയിരുന്നു​. മഹാസഖ്യത്തി​െൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന്​ ലോക്​സഭയിലെ കോൺഗ്രസ്​ നേതാവ്​ അധീർ രഞ്​ജൻ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക്​ ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയു​​െട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന്​ അദ്ദേഹം ആ​േരാപിച്ചിരുന്നു.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.