ബിൽക്കീസ് ബാനു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളികളിലൊരാളെ കോടതിയിലേക്ക് കൊണ്ട് വരുന്നു. (ഫയൽ ഫോട്ടോ- പി.ടി.െഎ)

https://www.madhyamam.com/india/bilkis-bano-gang-rape-all-11-life-imprisonment-convicts-walk-out-of-godhra-jail-1060120

ബിൽക്കീസ് ബാനു കേസ്‍: കുറ്റവാളികളെ വിട്ടത് ഗുരുതര ചട്ടലംഘനം; ബലാത്സംഗ, ജീവപര്യന്ത കുറ്റവാളികൾ ശിക്ഷാ ഇളവിന് അർഹരല്ല

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ 11 കുറ്റവാളികളെ ശിക്ഷ തീരുംമുമ്പേ ജയിലിൽനിന്ന് വിട്ട ഗുജറാത്ത് സർക്കാർ സുപ്രധാന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി.ബലാത്സംഗ കേസിലെ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ തടങ്കൽ കാലാവധി കുറച്ചുകൊടുക്കാൻ പാടില്ലെന്നാണ് ചട്ടം. 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ അർഹരായ തടവുകാരുടെ ശിക്ഷ കാലാവധി ഇളവുചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയിരുന്നു.

ജീവപര്യന്ത തടവുകാരെയും ബലാൽത്സംഗ കുറ്റവാളികളെയും ശിക്ഷ ഇളവിന് പരിഗണിക്കരുതെന്ന് ഇതിൽ വ്യക്തമായി പറയുന്നുണ്ട്. നല്ല നടപ്പുകാർ, പ്രായം ചെന്നവർ തുടങ്ങി ദയ അർഹിക്കുന്നവരെ മാത്രമാണ് പരിഗണിക്കേണ്ടത്.14 വർഷമായി ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ ഒരാൾ നൽകിയ അപേക്ഷയിൽ സുപ്രീംകോടതി നൽകിയ ഉപദേശം പ്രയോജനപ്പെടുത്തിയാണ് 11 പേരെയും ബി.ജെ.പി സർക്കാർ മോചിപ്പിച്ചത്. കോടതി പറഞ്ഞത് ഇവരെ മോചിപ്പിക്കണമെന്നല്ല. അപേക്ഷ സംസ്ഥാന സർക്കാർ പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കണമെന്നു മാത്രമായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി ഇരകൾ കടുത്ത ഭയാശങ്കയോടെ ജീവിക്കുമ്പോൾ തന്നെയാണ് ഭരണകൂട സ്വാധീനമുള്ള 11 കുറ്റവാളികൾ ജയിലിൽനിന്ന് ഇറങ്ങിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽകീസ് ബാനു, ഭർത്താവ് യാക്കൂബ് റസൂൽ, അഞ്ച് മക്കൾ എന്നിവർ ജീവഭയത്താൽ ഇപ്പോഴും ഒളിവു ജീവിതത്തിലാണ്. അവർക്ക് പലേടത്തേക്കും മാറിത്താമസിക്കേണ്ടി വരുന്നു (ഒരു മകളും ആറു ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്).

കുറ്റവാളികളുടെ ദുഃസ്വാധീനം, പ്രതികാര സാധ്യത തുടങ്ങി പല കാര്യങ്ങൾ കേസിന്റെ തുടക്കം മുതൽ വ്യക്തമാണ്. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും ഭയാനക സംഭവങ്ങളിലൊന്നിലെ കുറ്റവാളികളാണ് ബി.ജെ.പി സർക്കാറിന്റെ പ്രത്യേക താൽപര്യത്തിൽ പുറത്തിറങ്ങിയത്. കേസിന്റെ വിചാരണ സുപ്രീംകോടതി നിർദേശ പ്രകാരം ഗുജറാത്തിന് പുറത്ത് മുംബൈയിലായിരുന്നു.

സുപ്രീംകോടതിയുടെ ഉപദേശം മറയാക്കി കുറ്റവാളികളെ ജയിലിൽനിന്ന് ഇറക്കിവിട്ട ബി.ജെ.പി സർക്കാർ ബിൽകീസ് ബാനു കേസിലെ സുപ്രീംകോടതി നിർദേശം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതി പറഞ്ഞ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ജോലി നൽകണമെന്നും വീട് നിർമിച്ചു നൽകണമെന്നുമുള്ള സുപ്രീംകോടതി നിർദേശം കാറ്റിൽ പറന്നു.

വാദികൾ അകത്തേക്കും പ്രതികൾ പുറത്തേക്കും എന്ന രീതിയിലാണ് ഇന്ന് ഗുജറാത്ത് വംശഹത്യ കേസുകളുടെ ഗതിമാറ്റം. ഡി.ജി. വൻസാര അടക്കം ഒരുപറ്റം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരത്തേ ജയിൽ മോചിതരായിരുന്നു. അതേസമയം, ഇരകൾക്കുവേണ്ടി ശബ്ദിച്ച ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവർ ജയിലിലാണ്.

വനിത ശാക്തീകരണം ഇങ്ങനെയോ? പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: ബി​ൽ​കീ​സ് ബാ​നു കേ​സി​ൽ മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളെ​യും ഗു​ജ​റാ​ത്ത് ജ​യി​ലി​ൽ നി​ന്ന് വി​ട്ട​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി.​ജെ.​പി സ​ർ​ക്കാ​റി​നു​മെ​തി​രെ പ്ര​തി​പ​ക്ഷം.വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ചു​വ​പ്പു​കോ​ട്ട​യി​ൽ മോ​ദി ന​ട​ത്തി​യ വാ​യ്ത്താ​രി​യും ബി​ൽ​കീ​സ് ബാ​നു കേ​സി​ലെ കൊ​ടി​യ അ​നീ​തി​യും ത​മ്മി​ലു​ള്ള അ​ന്ത​രം കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​ക്കാ​ട്ടി.

ഏ​തൊ​രു ശി​ക്ഷ​യും പോ​രെ​ന്ന് ക​രു​തു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ബ​ലാ​ൽ​സം​ഗ​മെ​ന്നി​രി​ക്കേ, ശി​ക്ഷാ കാ​ലാ​വ​ധി ഇ​ള​വു​ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യാ​ണെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് പ​വ​ൻ ഖേ​ര ചോ​ദി​ച്ചു. ബ​ലാ​ത്സം​ഗ കു​റ്റ​വാ​ളി​ക​ളെ ഇ​റ​ക്കി​വി​ടു​ക മാ​ത്ര​മ​ല്ല, അ​വ​രെ ആ​ദ​രി​ക്കു​ക കൂ​ടി ചെ​യ്തു. ഇ​താ​ണോ അ​മൃ​ത മ​ഹോ​ത്സ​വം? സി.​പി.​എം, ആ​ർ.​ജെ.​ഡി, ബി.​എ​സ്.​പി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, എ.​ഐ.​എം.​ഐ.​എം തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും അ​പ​ല​പി​ച്ചു.

പു​തി​യ ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ മു​ഖ​മാ​ണി​തെ​ന്ന് സി.​പി.​എം കു​റ്റ​പ്പെ​ടു​ത്തി. ബ​ലാ​ത്സം​ഗ കു​റ്റ​വാ​ളി​ക​ൾ പു​റ​ത്ത്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദ് അ​ക​ത്ത്. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്റെ ബി.​ജെ.​പി രൂ​പ​മാ​ണ് ഗു​ജ​റാ​ത്തി​ലേ​തെ​ന്ന് എ.​ഐ.​എം.​ഐ.​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി പ​റ​ഞ്ഞു.

Tags:    
News Summary - Bilkis Bano case: Release of criminals is a serious violation; Rape and life convicts are not eligible for commutation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.