ചണ്ഡീഗഢ്: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ എ.എ.പിയെ ഒരു വോട്ടിന് ബി.ജെ.പി പരാജയപ്പെടുത്തി. അനൂപ് ഗുപ്തയാണ് ചണ്ഡീഗഢ് മുസിപ്പൽ കോർപ്പറേഷൻ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ജസ്ബിർ സിങായിരുന്നു എ.എ.പിയുടെ മേയർ സ്ഥാനാർഥി.
അനൂപ് ഗുപ്തക്ക് 15 വോട്ടുകളും ജസ്ബിർ സിങിന് 14 വോട്ടുകളുമാണ് ലഭിച്ചത്. ബിജെ.പിക്കും എ.എ.പിക്കും 14കൗൺസിലർമാർ വീതമാണുള്ളത്. കോർപ്പറേഷനിലെ അക്സ് ഒഫീഷ്യോ അംഗമായ ബി.ജെ.പി എം.പി കിരൺ ഖേർ വോട്ട് രേഖപ്പെടുത്തിയതോടെയാണ് ബി.ജെ.പിക്ക് കോർപ്പറേഷൻ ഭരണം ലഭിച്ചത്. ആറ് കൗൺസിലർമാരുള്ള കോൺഗ്രസും ഒരു കൗൺസിലർ ഉള്ള ശിരോമണി അകാലിദളും തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.