ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ വിഷയത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ.
അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പിക്ക് ആവശ്യമെന്നും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി നിരന്തരം മോദിയെ ചോദ്യം ചെയ്യുന്നതിനാൽ അദ്ദേഹത്തെ ലക്ഷ്യമിട്ടതാണെന്നും ഭൂപേഷ് ബാഗൽ പറഞ്ഞു.
ബി.ജെ.പിക്ക് അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കണം. എന്നാൽ പ്രധാനമന്ത്രി മോദിയെ രാഹുൽ ഗാന്ധി നിരന്തരം ചോദ്യം ചെയ്തു. അഖിലേഷ് യാദവ്, ലാലു യാദവ്, തേജസ്വി യാദവ്, ഭൂപേഷ് ബാഗൽ അല്ലെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി ഞങ്ങളാരും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്നവരല്ലേ? എന്തിനാണ് ബി.ജെ.പി ഞങ്ങൾക്കെല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്? -ഭൂപേഷ് ബാഗൽ ചോദിച്ചു.
2019ലെ അപകീർത്തിക്കേസിലാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. മോദി എന്ന സർ നെയിമിനെ അപമാനിച്ചുവെന്നായിരുന്നു കേസ്. പരാമർശം ഒ.ബി.സി വിഭാഗങ്ങൾക്കെതിരാണെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.