കോവിഡ് വന്നില്ലായിരുന്നെങ്കിൽ ബംഗാളിൽ ബി.ജെ.പി ജയിക്കുമായിരുന്നു -ജെ.പി നദ്ദ

കൊൽക്കത്ത: കോവിഡ് രണ്ടാം തരംഗം പ്രചാരണത്തെ ബാധിച്ചിരുന്നില്ലെങ്കിൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കുമായിരുന്നെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബംഗാളികളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ബി.ജെ.പി പോരാട്ടം തുടരുമെന്നും അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അധികാരം പിടിക്കാനായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടിറങ്ങി പ്രചാരണം നടത്തിയെങ്കിലും മമതാ ബാനർജിക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. കോവിഡ് കാരണമാണ് തങ്ങൾ പരാജയപ്പെട്ടതെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ പറയുന്നത്.

നാലാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണം പൂർണമായും നിലച്ചു. ബാക്കിയുള്ള ഘട്ടങ്ങൾ പ്രചാരണമില്ലാതെയാണ് നടന്നത്. അടുത്ത തവണ അധികാരത്തിലെത്താൻ കഴിയുമെന്നും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്താനാവുമെന്നും തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും നദ്ദ പറഞ്ഞു.

ബംഗാളിൽ നിയമവാഴ്ച തകർന്നെന്നും ബി.ജെ.പി അധികാരത്തിലെത്തിയാൽ ബിഹാറിന്റെ മാതൃകയിൽ ബംഗാളിലും നിയമവാഴ്ച പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BJP Would Have Won West Bengal Polls, But -JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.