അസദുദ്ദീൻ ഉവൈസി

ഉവൈസി ​ൈ​വറസാണ്, തടയാനുള്ള വാക്​സിൻ ന്യൂനപക്ഷ മോർച്ചയെന്ന്​ ബി.ജെ.പി നേതാവ്​

ന്യൂഡൽഹി: എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസിയെ 'വൈറസ്​' എന്ന്​ വിശേഷിപ്പിച്ച്​ ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്‍റ്​ രാധാമോഹൻ സിങ്​. പാർട്ടിയുടെ ന്യൂനപക്ഷ മോർച്ചക്ക്​ മാത്രമേ ഈ വൈറസ്​ബാധ തടയാനാകൂ എന്ന്​ അദ്ദേഹം പറഞ്ഞു. ബിഹാറിലെ മോട്ടിഹാരിയിൽ ന്യൂനപക്ഷമോർച്ചയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം മുഹമ്മദലി ജിന്നയെ പോലെ ആകാൻ ശ്രമിക്കരുതെന്ന്​ മധ്യപ്രദേശ്​ ബി.ജെ.പി നേതാവ്​ ഉവൈസിക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ നടത്തിയ പ്രസ്​താവനകളുടെ പേരിൽ​ സാമുദായിക സൗഹാർദ്ദം നശിപ്പിച്ചെന്ന പേരിൽ ഉവൈസിക്കെതിരെ കേസെടുത്തിരുന്നു​.

രാധാമോഹൻ സിങ്

വ്യാഴാഴ്​ച രാത്രി എ.ഐ.എം.ഐ.എം റാലിക്കുശേഷം ബരാബങ്കി സിറ്റി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്​തതായി പോലീസ് സൂപ്രണ്ട് യമുനാ പ്രസാദ് പറഞ്ഞു. വ്യാഴാഴ്​ച കത്ര ചന്ദനയിൽ നടന്ന പാർട്ടി റാലിയിൽ വൻ ജനക്കൂട്ടത്തെ പ​െങ്കടുപ്പിച്ചുകൊണ്ട് ഹൈദരാബാദ് എംപി കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും പൊലീസ്​ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിലാണ്​ ഉവൈസി റാലികളിൽ ആക്രമിച്ചത്​. ഏഴ് വർഷം മുമ്പ് മോദി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ 'ഹിന്ദു രാഷ്ട്രമായി' മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖിനെതിരായ നിയമത്തെ പരാമർശിച്ചുകൊണ്ട്, ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ മാറ്റാൻ പ്രധാനമന്ത്രി മോദി ഇടപെടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.

'മുസ്ലീം സ്ത്രീകൾക്കെതിരായ അനീതികളെക്കുറിച്ച് ബിജെപി നേതാക്കൾ സംസാരിക്കുന്നു. പക്ഷേ വിവാഹമോചനത്തിന്​ വിധേയരായ ഹിന്ദു സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല'-ഉവൈസി പറഞ്ഞു. 'എ​െൻറ സഹോദരി (പ്രധാനമന്ത്രി മോദിയുടെ ഭാര്യ) ഗുജറാത്തിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പക്ഷേ അവരുടെ ദുരവസ്​ഥ മാറ്റാൻ ആരുമില്ല'-അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ മുതൽ മതേതരത്വം തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ അഞ്ച്​ സീറ്റുകൾ നേടി എ.ഐ.എം.ഐ.എം ശക്​തി തെളിയിച്ചിരുന്നു. അടുത്ത വർഷം നടക്കാൻ പോകുന്ന യു.പി തെരഞ്ഞെടുപ്പിൽ 100 സീറ്റിലാണ്​ ഉവൈസിയുടെ പാർട്ടി മത്സരിക്കാൻ പോകുന്നത്​.

Tags:    
News Summary - BJP's Radha Mohan Singh alls Asaduddin Owaisi ‘virus’ only minority morcha can prevent its spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.