ന്യൂഡൽഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രവർത്തനങ്ങളിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ യു.പി മന്ത്രിസഭയിൽ അഴിച്ചുപണി വരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യു.പിയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് രാധ മോഹൻ സിങ് ഇന്ന് സംസ്ഥാനത്തെത്തും. ഗവർണർ ആനന്ദിബെൻ പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച നടക്കുക.
രാധ മോഹൻ സിങ്ങും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും കഴിഞ്ഞയാഴ്ച യു.പിയിലെത്തിയിരുന്നു. ബി.ജെ.പി എം.എൽ.എമാരിൽ നിന്നും എം.പിമാരിൽ നിന്നും സർക്കാറിെൻറ പ്രവർത്തനത്തെ കുറിച്ച് ചോദിച്ചറിയാനായിരുന്നു സന്ദർശനം. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാവും യു.പി മന്ത്രിസഭയിലെ മാറ്റങ്ങൾ.
മോദിയുടെ വിശ്വസ്തരിൽ ഒരാളെ യു.പിയിൽ നിർണായക പദവിയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതേസമയം, യു.പിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബി.ജെ.പിക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളെ ദേശീയ നേതൃത്വം തള്ളി. സമാനതകളില്ലാത്ത പ്രവർത്തനമാണ് കോവിഡിനെതിരെ യു.പി സർക്കാർ നടത്തിയതെന്ന് ബി.ജെ.പി നേതാവ് രാധ മോഹൻ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.