മുംബൈ: പഠനം ഇടക്കുവെച്ച് നിർത്തിയ ആളാണ് നീരവ് മോദി. പക്ഷേ, ആഭരണങ്ങളോടും രത്നങ്ങളോടും എന്നും പ്രിയമായിരുന്നു. കുടുംബം പരമ്പരാഗതമായി ഇൗ മേഖലയിൽ വ്യാപാരികളാണ്. ആഡംബരത്തിെൻറ അറ്റമായ രത്നങ്ങളുമായുള്ള ചങ്ങാത്തവും അതുവഴിയുള്ള അറിവും ഇൗ രംഗത്ത് ചുവടുറപ്പിക്കാൻ സഹായകമായി. ഇത് വെറും അഞ്ചുകൊല്ലം കൊണ്ടാണ് അദ്ദേഹം സാധിച്ചത്. നീരവ് രൂപകൽപന ചെയ്ത ആഭരണങ്ങൾ കെയ്റ്റ് വിൻസ്ലെറ്റ് മുതൽ െഎശ്വര്യ റായി വരെ തിരഞ്ഞെത്തി. മോനെയുടെ പെയിൻറിങ്ങും പ്രണയസ്മാരകമായ താജ്മഹലുമെല്ലാം ആഭരണ രൂപകൽപനക്കുള്ള പ്രചോദനമായി മാറ്റുന്ന നീരവ് അതിന് വാങ്ങുന്നത് കോടികളാണ്.
പഞ്ചാബ് നാഷനൽ ബാങ്കിെൻറ (പി.എൻ.ബി) മുംബൈ ശാഖയിൽ നടന്ന 11,400 കോടിയുടെ തട്ടിപ്പിൽ നീരവ് മോദിക്കും സ്ഥാപനങ്ങൾക്കുമെതിരെ സി.ബി.െഎ അന്വേഷണം നടത്തുകയാണ്. 1999ൽ മുംബൈയിലാണ് ‘ഫയർ സ്റ്റാർ ഡയമണ്ട്’ എന്ന കമ്പനി അദ്ദേഹം തുടങ്ങിയത്. ഇന്നതിന് ശതകോടികളുടെ ആസ്തിയുണ്ട്. ലോകത്തെ വജ്രവ്യാപാരത്തിെൻറ ഇൗറ്റില്ലമായ ബെൽജിയത്തിലെ ആൻറ്വെർപിലാണ് നീരവ് വളർന്നത്. കുട്ടിയായിരിക്കുേമ്പാൾ വീട്ടിൽ നിന്ന് കേട്ട കഥകൾക്കും ആഭരണങ്ങളുമായി ബന്ധമുണ്ട്. എങ്കിലും കുടുംബ വ്യാപാരത്തിന് പിന്നാലെ പോകാൻ ആദ്യം താൽപര്യം ഉണ്ടായിരുന്നില്ല. യൂനിവേഴ്സിറ്റി ഒാഫ് പെൻസൽേവനിയയിലെ വാർടൺ സ്കൂളിൽ ജാപ്പനീസ് ഭാഷയും ധനകാര്യവും പഠിക്കാൻ പോയെങ്കിലും ഒരുവർഷം കഴിഞ്ഞ് അത് തനിക്ക് ചേരുന്ന പണിയല്ലെന്ന് പറഞ്ഞ് മടങ്ങി. ഇന്ത്യക്കാരനാണെങ്കിലും ഇന്ത്യയുടെ മണമറിയാത്ത ആളായിരുന്നു.
90കളിൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥ പുതുചുവട് െവക്കുന്ന കാലത്ത് വ്യാപാരസ്വപ്നങ്ങളുമായി മുംബൈയിലെത്തി. അമ്മാവെൻറ അടുത്തായിരുന്നു ആദ്യ ജോലി. അദ്ദേഹം വജ്രവ്യാപാരത്തിൽ നിന്ന് ചുവടുമാറ്റി ആഭരണനിർമാണം തുടങ്ങുന്ന സമയമായിരുന്നു. അന്ന് പ്രതിദിനം 12 മണിക്കൂർ, ആഴ്ചയിൽ ആറരദിവസം പണിയെടുത്തത് 3500 രൂപക്കാണ്. വ്യാപാരതന്ത്രങ്ങൾ കൈപ്പിടിയിലാക്കുന്ന സമയം കൂടിയായിരുന്നു അത്. അവിടന്നുള്ള സമ്പാദ്യവുമായാണ് 15 ജീവനക്കാരുമായി കമ്പനി തുടങ്ങുന്നത്. അതുവെച്ച് ഇൗ രംഗത്തെ പുതിയ സാധ്യതകളിലേക്കിറങ്ങി. യു.എസ് മൊത്തവ്യാപാരികൾക്ക് വേണ്ടിയുള്ള ആഭരണനിർമാണം വികസിപ്പിച്ച് യു.എസിലെ ‘ഫ്രെഡറിക് ഗോൾഡ്മാൻ’ എന്ന കമ്പനി വാങ്ങി. രണ്ടു വർഷത്തിനുശേഷം മറ്റൊരു യു.എസ് കമ്പനിയായ ‘സാൻറ്ബെർഗ് ആൻഡ് സികോർസ്കി’ എന്ന കമ്പനിയും സ്വന്തമാക്കി.
അതിനിടെയാണ് ഒരു സുഹൃത്ത് ഒരു ജോടി കമ്മൽ ഡിസൈൻ ചെയ്ത് തരാൻ ആവശ്യപ്പെടുന്നത്. മാസങ്ങളെടുത്താണ് ഇൗ ദൗത്യം അദ്ദേഹം പൂർത്തിയാക്കിയത്. പക്ഷേ, അത് സുഹൃത്തിന് ഏറെ ഇഷ്ടമായി. അവിടെ വെച്ചാണ് സ്വന്തം ഡിസൈനുകളുമായി ഒരു ജ്വല്ലറി ശൃംഖല തുടങ്ങിക്കൂേടയെന്ന് അദ്ദേഹം ചിന്തിക്കുന്നത്. അത് 2014ൽ ന്യൂഡൽഹിയിലെ ഡിഫൻസ് കോളനിയിൽ ആദ്യ ‘നീരവ് മോദി’ സ്റ്റോർ തുറക്കുന്നതിന് കാരണമായി. തുടർന്ന് മുംബൈയിലും ന്യൂയോർക് സിറ്റിയിലും ഹോേങ്കാങ്ങിലും ലണ്ടനിലുമെല്ലാം സ്റ്റോറുകൾ വ്യാപിപ്പിച്ചു. ആഡംബരആഭരണരംഗത്തിെൻറ അത്യുന്നതിയിൽ നിൽക്കുേമ്പാഴാണ് നീരവിനുമേൽ കരിനിഴൽപതിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.