ബ്രാഹ്മണർക്ക് മാത്രമായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ച് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ. 2020 ഡിസംബർ 24ന് ഹൈദരാബാദിലെ നാഗോളിലെ ബി.എസ്.ഗ്രൗണ്ടിലാണ് ടൂർണമെന്‍റ് നടക്കുന്നതെന്നാണ് പോസ്റ്ററിൽ പറയുന്നത്. ടൂർണമെന്‍റ് പോസ്റ്റർ സമൂഹമാധ്യമങ്ങളില വൈറലായി. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ പങ്കെടുക്കുന്ന ഓരോ കളിക്കാരനും ബ്രാഹ്മണനാകണം എന്നതാണ് ടൂർണമെന്‍റിന്‍റെ പ്രത്യേകത. പങ്കെടുക്കുന്നവർ ഐഡന്‍റിറ്റി കാർഡ് കയ്യിൽ കരുതണമെന്നും പോസ്റ്ററിലെ നിബന്ധനകളിൽ പറയുന്നുണ്ട്.
10 ഒാവർ മത്സരമായാണ് കളികൾ നടന്നത്. ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന് 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ആരായുകയും ചെയ്തു. 'ബ്രാഹ്മണ സമുദായ അംഗങ്ങളെ സ്പോർട്സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ടൂർണമെന്‍റ സംഘടിപ്പിച്ചത്. മറ്റേതൊരു സമുദായത്തെ പിന്തുണക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ് കരുതുന്നത്. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല'- സംഘാടകരിൽ ഒരാൾ പറഞ്ഞു.
ടൂർണമെന്‍റിന്‍റെ ശ്രദ്ധ ബ്രാഹ്മണ സമൂഹത്തിൽ മാത്രം കേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ 'സമുദായ അംഗങ്ങളെ കായികരംഗത്ത് പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്നും വിദ്യാർഥികൾ പറഞ്ഞു. 'ബ്രാഹ്മിൺ ഒൺലി ആയതുകൊണ്ട് ഞങ്ങളുടെ ടൂർണമെന്‍റ് പോസ്റ്റർ വൈറലാകുമെന്ന് അറിഞ്ഞിരുന്നില്ല. ഞങ്ങൾ ഒരിക്കലും അസഹിഷ്ണുത കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. വാസ്തവത്തിൽ മറ്റ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരും ടൂർണമെന്‍റിന്‍റെ സംഘാടകരായിട്ടുണ്ട്. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു' -മറ്റൊരു സംഘാടകൻ പറഞ്ഞു.
"Brahmin cricket tournament"
— Dr. Aarti Shyamsunder (@Aartideetoo) December 28, 2020
"No other caste players are allowed"
Sure...tell me caste isn't a problem today.
I guess this is the first time I've seen it articulated openly but this is every cricket tournament no? (Also every company, every decision making body no?) https://t.co/Q56ObZs67c
ചില റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രാദേശിക തിരഞ്ഞെടുക്കപ്പെട്ട സംഘടനകളുടെ അംഗീകാരത്തോടെയാണ് ടൂർണമെന്‍റ് നടന്നത്. ഇവന്‍റിലെ വരുമാനം പ്രാദേശികമായി പ്രവർത്തിക്കുന്ന സ്വകാര്യ എൻജിഒയിലേക്ക് പോയതായും സൂചനയുണ്ട്. ട്വിറ്ററിൽ പോസ്റ്റർ വൈറലായതോടെ വിമർശവുമായി നിരവധിപേർ രംഗത്തെത്തി. 'ഈ നഗരത്തിൽ ജനിച്ച് വളർന്നതിനാൽ തന്നെ ഇത്തരമൊരു മത്സരം നടക്കുന്നതിൽ അത്ഭുതമൊന്നുമില്ല. എന്‍റെ നാട്ടിൽ ബ്രാഹ്മണ വരേണ്യത എത്രമാത്രം വ്യാപകവും പിന്തിരിപ്പനുമാണെന്ന് എനിക്കറിയാം'-ഒരാൾ കുറിച്ചു.
'ബ്രാഹ്മണ ക്രിക്കറ്റ് ടൂർണമെന്‍റ്. മറ്റ് ജാതിക്കാരെ അനുവദിക്കില്ല. ഇതാദ്യമായാണ് ഇത്തരമൊരുകാര്യം ഞാൻ പരസ്യമായി കാണുന്നത്. എന്നാൽ ഇത് തന്നെയല്ലേ ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് ടൂർണമെന്‍റിലും നടക്കുന്നത്. എല്ലാ കമ്പനികളിലും നടക്കുന്നത്'-മറ്റൊരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.