ഷിയാെമൻ: ഭീകരവാദത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രമേയം. പാകിസ്താന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളുടെ പേരെടുത്ത് പറഞ്ഞാണ് ബ്രിക്‌സ് ഉച്ചകോടി തീവ്രവാദത്തിനെതിരായ പ്രമേയം പാസാക്കിയത്.
താലിബാന്‍, ഐ.എസ്, അല്‍ ഖ്വയ്ദ, ജെയ്‌ഷെ മുഹമ്മദ്, ലഷക്റെ ത്വയ്യിബ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ രാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി മാറിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിനെതിരെ യു.എൻ രക്ഷാസമിതിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാൻ ഉച്ചകോടിയിൽ ധാരണയായി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെയും ഷിയാെമൻ നടക്കുന്ന ബ്രിക്സ് ഉച്ചകോടി അപലപിച്ചു.
പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന ചൈനയുടെ പിന്തുണയോടെ സംയുക്ത പ്രമേയം പാസാക്കാൻ സാധിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്.
ബ്രിക്സ് ഉച്ചകോടി പ്ലീനറി സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ചൈനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയിരുന്നു. അതേസമയം, ഭീകരവാദത്തെ കുറിച്ച് പ്രസംഗത്തിൽ പ്രധാനമന്ത്രി പരാമർശം നടത്തിയിരുന്നില്ല. ചൈനയുടെ എതിർപ്പ് മറികടന്ന് പാക് ഭീകരവാദത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശം നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.