104നെ 111 ആക്കാനാണ്​ ഗവർണർ യെദിയൂരപ്പക്ക്​ 15 ദിവസം അനുവദിച്ചത്​ - ചിദംബരം

ന്യൂഡൽഹി: ​യെദിയൂരപ്പയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണർ വാജുഭായ്​ വാലയുടെ നടപടി കോൺഗ്രസി​​​െൻറ കടുത്ത വിമർശനത്തിനിടയാക്കിയിരിക്കുകയാണ്​. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്​ ഗവർണറും കൂട്ടു നിൽക്കുകയാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. 

ഗവർണർ സർക്കാറുണ്ടാക്കാൻ യെദിയൂരപ്പയെ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ്​ അനുവദിച്ചത്​. 104 എന്ന സംഖ്യ 111 ആക്കാനാണ്​ ഗവർണർ 15 ദിവസം അനുവദിച്ചത്​ എന്ന്​ കോൺഗ്രസി​​​െൻറ മുതിർന്ന ​േനതാവ്​ പി.ചിദംബരം ആരോപിച്ചു. വ്യക്​തമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ്​- കോൺ​ഗ്രസ്​ സഖ്യത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടി അപകടകരമാണെന്നും ചിദംബരം പറഞ്ഞു. 

Tags:    
News Summary - BS Yeddyurappa Gets 15 Days To Convert 104 To 111 Seat - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.