ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തോടനുബന്ധിച്ച് അക്രമപ്ര വർത്തനം നടത്തിയതിെൻറ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ 21പേർ അറസ്റ്റിലായെന്നും റെയിൽവ േക്ക് സംഭവിച്ച 87.99 കോടിയുടെ നഷ്ടം ഇവരിൽനിന്ന് ഈടാക്കുമെന്നും റെയിൽവേ അധികൃതർ. പശ്ചിമബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിലുള്ളവരാണ് അറസ്റ്റിലായത്.
റെയിൽവേ പൊലീസ് 27 കേസുകളും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് 54 കേസുകളും രജിസ്റ്റർ ചെയ്തു. പ്രക്ഷോഭകരിൽ ചിലരെ സംഭവസ്ഥലത്തും മറ്റുള്ളവരെ വിഡിയോ പരിശോധിച്ചുമാണ് അറസ്റ്റ് ചെയ്തത്. നഷ്ടപരിഹാരം ഈടാക്കുന്നതിെൻറ ഭാഗമായി ഇവർക്ക് നോട്ടീസ് അയച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.