ന്യൂഡൽഹി: സ്ത്രീകളുടെ നിയമാനുസൃത വിവാഹപ്രായം 18ൽ നിന്ന് 21 വയസ്സായി ഉയർത്തുന്നതിന് നടപ്പു പാർലമെൻറ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇത് നടപ്പാകുന്നതോടെ, പുരുഷനും സ്ത്രീക്കും 21 വയസ്സായിരിക്കും ചുരുങ്ങിയ വിവാഹപ്രായം. പ്രായപൂർത്തി വോട്ടവകാശം 18 വയസ്സാണ്.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, ബാലവിവാഹ നിരോധന നിയമം എന്നിവയിൽ ഭേദഗതി വരുത്തുന്ന ബില്ലാണ് പാർലമെൻറിെൻറ പരിഗണനക്കെത്തുന്നത്. ലിംഗസമത്വം, സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറക്കൽ, , തൊഴിൽ-വിദ്യാഭ്യാസാവസരം, ജനസംഖ്യ നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വിവാഹപ്രായ ഏകീകരണം.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിെൻറ തുടർച്ചയാണ് മന്ത്രിസഭ തീരുമാനം. ഇതേക്കുറിച്ച് പഠിക്കാൻ 2020 ജൂണിൽ സമത പാർട്ടി മുൻനേതാവ് ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ വനിത-ശിശുക്ഷേമ മന്ത്രാലയം രൂപവത്കരിച്ച സമിതി വിവാഹപ്രായം ഉയർത്താൻ ശിപാർശ ചെയ്തിരുന്നു.
അതേസമയം, സ്ത്രീയുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ സമ്മിശ്ര കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. നിയമനിർമാണം നടത്തിയതു കൊണ്ട് 21നു താഴെ പ്രായമുള്ള സ്ത്രീകളുടെ വിവാഹം തടയാനാവില്ല. വ്യത്യസ്ത മതവിഭാഗങ്ങൾ അനുവർത്തിച്ചു പോരുന്ന രീതിയും കാഴ്ചപ്പാടും പ്രധാനമാണ്. ലിംഗസമത്വത്തിനപ്പുറം, മുത്തലാഖിെൻറ കാര്യത്തിലെന്ന പോലെ മോദി സർക്കാറിന് രാഷ്ട്രീയലക്ഷ്യങ്ങൾ ഉള്ളതായും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.