‘എഴുന്നേറ്റ്​ നടന്നാൽ കാലു​ തല്ലിയൊടിക്കും’- ഭിന്നശേഷിക്കാരുടെ പരിപാടിയിൽ കേന്ദ്രമന്ത്രിയുടെ ഭീഷണി

അൻസോൾ: ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സദസിലുള്ളയാളുടെ കാലു തല്ലിയൊടിക്കുമെന്ന്​ ഭ ീഷണിപ്പെടുത്തി കേന്ദ്രമന്ത്രി ബാബ​ുൾ സുപ്രിയോ വിവാദത്തിൽ. ബംഗാളിലെ അൻസോളിൽ ഭിന്നശേഷിക്കാർക്ക്​ വീൽചെയറും മറ്റ്​ ഉപകരണങ്ങളും നൽകുന്ന പരിപാടിക്കിടെയാണ്​ ബാബുൾ സുപ്രിയോയുടെ വിവാദ പ്രസ്​താവന.

വേദിയിൽ ​േകന്ദ്രമന്ത്രി സംസാരിച്ചുകൊണ്ടിരിക്കു​േമ്പാൾ സദസിനിടയിലൂടെ നടന്ന വ്യക്തിയോട്​​ മൈക്കിലൂടെ കാൽ തല്ലിയൊടിച്ച്​ ഒരു ക്രച്ചസ്​ നൽകുമെന്ന്​ പറയുകയായിരുന്നു. നേരത്തെ മന്ത്രി ഇയാളോട്​ അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീണ്ടും എഴുന്നേറ്റ്​ നടന്നതിൽ ക്ഷുഭിതനായ മന്ത്രി കൈചൂണ്ടി ഇരുന്നി​ല്ലെങ്കിൽ കാലു തല്ലിയൊടിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്താണ്​ നിങ്ങൾക്ക്​ പറ്റിയത്​​? എന്തെങ്കിലും ​പ്രശ്​നമുണ്ടോ? മര്യാദക്കിരുന്നില്ലെങ്കിൽ ഒരു കാൽ തല്ലിയൊടിച്ച്​ നിങ്ങൾക്ക്​ ഞാനൊരു ക്രച്ചസ്​ തരും’ - എന്നായിരുന്നു സുപ്രിയോയുടെ ഭീഷണി.
കേന്ദ്രമന്ത്രി വേദിയിൽ നിന്ന്​ സദസിലുള്ള വ്യക്തിയെ ചൂണ്ടി ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വൈറലായി. ഇയാൾ വീണ്ടും എഴുന്നേറ്റു നടന്നാൽ കാലൊടിച്ച്​ ഒരു ക്രച്ചസ്​ കൈമാറണമെന്ന്​ മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുകയും ചെയ്​തു. ശേഷം വേദിയിൽ നിശബ്​ദത പടർന്നപ്പോൾ എഴുന്നേറ്റ്​ നടന്നയാൾക്ക്​ വേണ്ടി കൈയടിക്കാൻ മന്ത്രി സദസിലുള്ളവരോട്​ പറഞ്ഞു.

ഭിന്നശേഷിക്കാർക്ക്​ സഹായകമാകുന്ന ഉപകരണങ്ങൾ നൽകുന്നതിന്​ സാമാജിക്​ ആധികാരിത ശിബിർ നടത്തിയ പരിപാടിയിൽ ഉദ്​ഘാടകനായാണ്​ ബാബുൾ സുപ്രിയോ എത്തിയത്​.

Tags:    
News Summary - Can Break Your Leg," Says Babul Supriyo - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.