ന്യൂഡൽഹി: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമങ്ങൾ നടത്തിയെന്ന കോൺഗ്രസ്^ഇടതുപക്ഷ പാർട്ടികളുടെ ആരോപണം തള്ളിയ മമത അവർ അത് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു.
വർഗീയ പാർട്ടിയായ ബി.ജെ.പിക്കെതിരായ പോരാട്ടമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്കെതിരെ പൊരുതുക തന്നെയാണ് ചെയ്യുന്നത്. എന്നാൽ ബംഗാളിൽ ഇവർ സഹോദരങ്ങളെ പോലെ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വർഗീയത സി.പി.എമ്മും കോൺഗ്രസും കാണുന്നില്ല. അവർ ഏതിനും തൃണമൂലിനെ പ്രതികൂട്ടിലാക്കുകയാെണന്നും മമത ആഞ്ഞടിച്ചു.
നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ പോരാടുന്ന കോൺഗ്രസ് ഇവിടെ ബി.ജെ.പിയുമായി കൂട്ടുകൂടിയിരിക്കുന്നു. എങ്ങനെയാണവർ ഒറ്റരാത്രിക്കുള്ളിൽ സഖ്യമായി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് കോൺഗ്രസ് ജനങ്ങളോട് വിശദീകരിക്കണമെന്നും മമത പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റ കക്ഷിയായി പേരാടാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.