നിങ്ങൾ ഇങ്ങനെ വ്യാജ വിഡിയോകൾ ഉണ്ടാക്കിയാൽ ഞങ്ങൾ എന്തുചെയ്യാനാണ്? -സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ടി​നെ​പ്പോ​ലൊ​രു ഒ​രു സു​സ്ഥി​ര സം​സ്ഥാ​ന​ത്ത് ഇ​തു​പോ​ലെ അ​ശാ​ന്തി വി​ത​ക്കാ​നാ​വി​ല്ല എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ബി​ഹാ​റി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്ന വ്യാ​ജ വി​ദ്വേ​ഷ വി​ഡി​യോ ഉ​ണ്ടാ​ക്കി​യ യൂ ​ടൂ​ബ​ർ മ​നീ​ഷ് ക​ശ്യ​പി​ന്റെ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് ത​മി​ഴ്നാ​ട്ടി​ലും ബി​ഹാ​റി​ലും ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റു​ക​ൾ ഒ​ന്നാ​ക്കി ത​ന്റെ സം​സ്ഥാ​ന​മാ​യ ബി​ഹാ​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നീ​ഷ് ക​ശ്യ​പ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ത​ള്ളി​യ​ത്. മ​നീ​ഷി​നെ​തി​രെ ദേ​ശ​സു​ര​ക്ഷ നി​യ​മ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ മ​നീ​ഷ് ക​ശ്യ​പ് ഇങ്ങനെ വ്യാജ വിഡിയോകൾ ഉണ്ടാക്കിയാൽ ഞങ്ങൾ എന്തുചെയ്യാനാണ് എന്നും ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചോ​ദി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ അ​ശാ​ന്തി സൃ​ഷ്ടി​ക്കു​ന്ന എ​ന്തും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ക​ശ്യ​പ് എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി.

ചി​ല മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ൽ​വ​ന്ന വാ​ർ​ത്ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഉ​ണ്ടാ​ക്കി​യ വി​ഡി​യോ​ക​ളാ​ണ് അ​വ​യെ​ന്നും അ​തി​നാ​ൽ ആ ​വാ​ർ​ത്ത ന​ൽ​കി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​റ​സ്റ്റ് ചെ​യ്ത് എ​ൻ.​എ​സ്.​എ ചു​മ​ത്ത​ണ​മെ​ന്നും ക​ശ്യ​പി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ന്ദ​ർ സി​ങ് വാ​ദി​ച്ചു​വെ​ങ്കി​ലും ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല. മ​നീ​ഷ് ക​ശ്യ​പി​നെ​തി​രാ​യ 19 കേ​സു​ക​ളി​ൽ ത​മി​​ഴ്നാ​ട്ടി​​ലേ​ത് പ​ട്ന​യി​ലേ​ക്ക് മാ​റ്റാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ആ​ദ്യം അ​ഭി​പ്രാ​യ​പ്പെ​ട്ടു​വെ​ങ്കി​ലും ത​മി​ഴ​നാ​ടി​ന് വേ​ണ്ടി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ൽ ശ​ക്ത​മാ​യ എ​തി​ർ​ത്തു.

മ​നീ​ഷ് ക​ശ്യ​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്നും സി​ബ​ൽ വാ​ദി​ച്ചു. ബി​ഹാ​റി​ലെ മൂ​ന്ന് കേ​സു​ക​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്ന് ബി​ഹാ​റി​ന്റെ അ​ഭി​ഭാ​ഷ​ക​നും വാ​ദി​ച്ചു. ബ​ഹാ​റി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന ത​ര​ത്തി​ൽ പ​ട്ന ന​ഗ​ര​ത്തി​ൽ ഒ​രു വ്യാ​ജ വി​ഡി​യോ ഷൂ​ട്ട് ചെ​യ്ത് ത​മി​ഴ്നാ​ട്ടി​ലു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടേ​തെ​ന്ന വ്യാ​ജേ​ന അ​ഭി​മു​ഖ​വു​മു​ണ്ടാ​ക്കി​യ​തി​നാ​ണ് പ​ട്ന​യി​ലെ കേ​സെ​ന്ന് ബി​ഹാ​ർ സ​ർ​ക്കാ​റും ബോ​ധി​പ്പി​ച്ചു.

Tags:    
News Summary - Can't sow unrest in Tamil Nadu - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.