മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്ന പാക് നാവികർക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസെടുത്തു. പത്ത് പാകിസ്താൻ നാവികർക്കെതിരെ ഗുജറാത്തിലെ പോർബന്ദർ പൊലീസാണ് കേസെടുത്തത്. പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ പരാതിയിൽ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ജല്‍പരി എന്ന ബോട്ടിന് നേരെയാണ് പാക് വെടിവെപ്പ് ഉണ്ടായത്. മഹാരാഷ്ട്രയിലെ പൽഗാർ സ്വദേശിയായ ശ്രീധര്‍ ചംറേ (32) ആണ് കൊല്ലപ്പെട്ടത്. ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

pakistanഒക്ടോബര്‍ 26ന് ഗുജറാത്ത് തീരത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. നേരത്തെയും ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാക് വെടിവെപ്പുണ്ടായിട്ടുണ്ട്. 

Tags:    
News Summary - Case registered against Pak sailors for fisherman killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.