കാറിടിച്ച് നായ ചത്തു; നിർത്താതെ പോയ ഡ്രൈവർക്കെതിരെ കേസ്

മുംബൈ: നായയെ കാറിടിച്ചിട്ടും നിർത്താതെ പോകുകയും പിന്നീട് നായ ചാകുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മുംബൈ കാന്തിവ്‌ലി ഈസ്റ്റിലുണ്ടായ സംഭവത്തിൽ നിധി ഹെഗ്‌ഡെ എന്ന അഭിഭാഷകയാണ് പരാതി നൽകിയത്.

ജൂൺ 12ന് രാത്രിയാണ് സംഭവം. രാത്രി 10.45ഓടെ കാന്തിവ്‌ലി ഈസ്റ്റിലെ ലോഖണ്ഡ്‌വാല ഗോപിനാഥ് മുണ്ടെ ഗാർഡന് സമീപം ഒരു നായക്ക് വണ്ടിയിടിച്ച് ഗുരുതര പരിക്കേറ്റതായി സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്നാണ് നിധി ഹെഗ്‌ഡെ സ്ഥലത്തെത്തിയത്. കറുത്ത പെൺ നായക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിധി ഹെഗ്‌ഡെ ഡോക്ടറുമായി എത്തിയെങ്കിലും നായ ചത്തു. ഇതോടെ സംത നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നായയെ ഇടിച്ചിട്ട ഡ്രൈവറെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. കാറിനെ പിന്തുടർന്ന പ്രാദേശിക റിക്ഷാ ഡ്രൈവർമാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനയ് പാൽ എന്നയാളാണ് കാറോടിച്ചതെന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഗൗരവ് ഗാർഗ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Case Registered in Dog Killed In Hit-And-Run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT