ലഖ്നോ: ഹോട്ടൽ മുറിയിലെ റെയ്ഡിനിടെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ കുടുംബത്തെ കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് മുതിർന്ന ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. നഗരത്തിലെ ഹോട്ടലിൽ തിങ്കളാഴ്ച രാത്രി നടന്ന റെയ്ഡിനിടെ ബിസിനസുകാരനായ മനീഷ് ഗുപ്തയാണ് മരിച്ചത്.
സംഭവത്തിൽ മനീഷിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ െകാലപാതക കുറ്റം ചുമത്തി കേസെടുക്കുകയും ആറുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പൊലീസുകാർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരാണ് കുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കുടുംബാംഗങ്ങളിലൊരാളാണ് വിഡിയോ പകർത്തിയതെന്നാണ് വിവരം. അവ്യക്തമായ വിഡിയോയിൽ ജില്ല മജിസ്ട്രേറ്റ് വിജയ് കിരൺ ആനന്ദിനെയും പൊലീസ് മേധാവി വിപിൻ താഡയെയും കാണാം. രാജ്യസഭ എം.പിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജയ് സിങ്ങാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
മനീഷിന്റെ മരണത്തിൽ കേസുമായി മുന്നോട്ടുപോകുകയാണെങ്കിൽ വർഷങ്ങൾ എടുക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് കുടുംബാംഗങ്ങളോട് പറയുന്നത് കേൾക്കാം. 'ഒരു ജ്യേഷ്ഠനെേപ്പാലെ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. ഒരു കോടതി കേസാണെങ്കിൽ വർഷങ്ങളോളമെടുക്കും' -വിജയ് കിരൺ ആനന്ദ് പറയുന്നു. തുടർന്ന് ചർച്ചയിൽ പൊലീസ് മേധാവി ഇടെപ്പടുന്നുണ്ട്. 'അവർക്ക് (പൊലീസുകാർക്ക്) മുൻവൈരാഗ്യം ഉണ്ടായിരുന്നില്ല. അവർ യൂണിഫോമിലാണ് അവിടെയെത്തിയത്. അതിനാലാണ് ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നതും. നിങ്ങൾ അവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അത് ഞാൻ ചെയ്തുനൽകി. അവർക്ക് ക്ലീൻചിറ്റ് ലഭിക്കുന്നതുവരെ അവർക്കെതിരായ നടപടി പിൻവലിക്കില്ല' -വിപിൻ താഡ പറയുന്നത് വിഡിയോയിൽ കാണാം. തുടർന്ന് വിഡിയോ ചിത്രീകരിക്കുന്ന യുവാക്കളോട് അവ നിർത്താൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.
യു.പി കാൺപൂർ സ്വദേശിയായ മനീഷ് മുറിയിൽ തെന്നിവീണ് കൊല്ലെപ്പടുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. മനീഷും രണ്ടു സുഹൃത്തുക്കളും പൊലീസ് പരിശോധന നടക്കുേമ്പാൾ ഹോട്ടൽ മുറിയിലുണ്ടായിരുന്നു. ബിസിനസ് പങ്കാളികളായ മൂവരും ഒരു സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നുവെന്ന് പറയുന്നു.
'മുറിയിൽ മൂന്നുപേരും കിടന്നുറങ്ങവേ രാത്രി 12.30ക്കാണ് പൊലീസ് മുറിയിലെത്തുന്നത്. വാതിൽ തുറന്നതോടെ ഏഴോളം പൊലീസുകാർ റൂം ബോയ്ക്കൊപ്പം മുറിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് തിരിച്ചറിയൽ രേഖ ചോദിച്ചു. എന്റെ കൈയിലുള്ള രേഖകൾ കാണിച്ചതോടെ അവർ മനീഷിനെ വിളിച്ചുണർത്തി. അദ്ദേഹം അർധരാത്രിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് പൊലീസിനോട് ചോദിച്ചു. ഇതോടെ പൊലീസുകാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു' -ഹോട്ടൽ മുറിയിൽ മനീഷിനൊപ്പമുണ്ടായിരുന്ന ഹർവീർ സിങ് പറയുന്നു.
പൊലീസുകാർ മദ്യപിച്ചിരുന്നു. അതിൽ ഒരു പൊലീസുകാരൻ എന്നെ മർദിച്ചു. ചിലരുടെ കൈവശം തോക്കുണ്ടായിരുന്നു. എന്നെ പിന്നീട് പൊലീസുകാർ പുറത്തേക്ക് കൊണ്ടുവന്നു. നിമിഷങ്ങൾക്കം മനീഷിനെ പൊലീസുകാർ വലിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങളാണ് കണ്ടത്. അദ്ദേഹത്തിന്റെ മുഖത്ത് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു -ഹർവീർ സിങ് കൂട്ടിച്ചേർത്തു.
അതേസമയം, സംശയകരമായ രീതിയിൽ മൂന്നുപേർ സിറ്റിയിൽ മുറിയെടുത്ത് താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും മനീഷ് മുറിയിൽ കാൽതെന്നി വീണ് മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.