മുംബൈ: നോട്ടുകൾ പിൻവലിച്ചതോടെ കൈയിലുള്ള കള്ളപണം വെളുപ്പിക്കാൻ പുതുവഴികൾ തേടുകയാണ് രാജ്യത്തെ കള്ളപണ നിക്ഷേപമുള്ളവർ. തീരുമാനം പുറത്ത് വന്നതോടു കൂടി കൈയിലെ നോട്ടുകളെ മാറ്റി വാങ്ങാൻ കൂലിക്ക് ആളെ നിർത്തിയാണ് പലരും കള്ളപണം വെളുപ്പിച്ചത്. സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് പലരും ഇതിനായി ആശ്രയിച്ചത്. ഇതിെൻറ കൂടി പശ്ചാതലത്തിലാണ് ഒരു ദിവസം മാറ്റി വാങ്ങാൻ കഴിയുന്ന പഴയ നോട്ടുകളുടെ പരിധി 4000ത്തിൽ നിന്ന് 2000മായി കുറച്ചെതന്നാണ് പറയുന്നത്.
ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങുകയാണ് മറ്റൊരു വഴി.നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത് വന്നതും റോളക്സ് അവരുടെ ജീവനക്കാർക്ക് ഷോറുമുകൾ അർധരാത്രി വരെ തുറന്നു വെക്കാൻ നിർദേശം നൽകി എന്നാണ് റിപ്പോർട്ടുകൾ. നിരവധി ആളുകൾ ഇൗ അവസരം മുതലാക്കി തങ്ങളുടെ കള്ളപണം ഉപയോഗിച്ച് ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങി കൂട്ടി.
സ്വർണ്ണത്തിൽ നിക്ഷേപിക്കുകയാണ് മറ്റൊരു വഴി. നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പുറത്ത് വന്ന സമയത്ത് പല ജ്വലറികളും അടച്ചിരുന്നില്ല. ഇത് മുതലാക്കി പലരും ജ്വല്ലറികളിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം വാങ്ങി കൂട്ടി.ആ ദിവസം ജ്വല്ലറികൾക്ക് അർധരാത്രി വരെ കച്ചവടമായിരുന്നു.
സാധരണക്കാർക്ക് വേണ്ടി സർക്കാർ ആരംഭിച്ച ജൻധൻ അക്കൗണ്ടുകളായിരുന്നു കള്ളപണ നിക്ഷേപത്തിെൻറ മറ്റൊരു മാർഗം. പല ജൻധൻ അക്കൗണ്ടുകളിലും ആയിരകണക്കിന് രൂപയാണ് വന്നത്. ഇതിൽ പലതും കള്ളപണം ആയിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് സർക്കാരിന് ജൻധൻ അക്കൗണ്ടുകൾ കള്ളപണം വെളുപ്പിക്കുന്നതിന് ഉപയോഗിക്കരുത് എന്ന ശക്തമായി പറയേണ്ടി വന്നു.
കൂട്ടത്തോടെ ട്രെയിനിലും, വിമാനത്തിലിമെല്ലാം ടിക്കറ്റുകൾ ബുക്ക് ചെയ്താണ് പലരും കള്ളപണം വെളുപ്പിച്ചത്. ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് ബുക്ക് ചെയ്ത് റദ്ദാക്കിയാൽ ചെറിയ തുക മാത്രമേ നഷ്ടപ്പെടുകയുള്ളു. പകരം റെയിൽവേയിൽ നിന്ന് പുതിയ നോട്ടുകൾ ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.