ജാ​തി വി​വേ​ച​നം; ദ​ലി​ത് യു​വാ​വി​ന് ഭ​ക്ഷ​ണം ന​ൽ​കാ​തെ ഹോ​ട്ട​ലു​ട​മ

ബം​ഗ​ളൂ​രു: ചി​ത്ര​ദു​ർ​ഗ​യി​ൽ ദ​ലി​ത് യു​വാ​വ് ഗ്രാ​മ​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ ക്ഷേ​ത്ര​ങ്ങ​ൾ ശു​ദ്ധി​ക​ല​ശ​ത്തി​നാ​യി അ​ട​ച്ചി​ട്ട ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ വാ​ർ​ത്ത​ക്ക് പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ലെ ബെ​ള്ളാ​രി​യി​ൽ​നി​ന്ന് മ​റ്റൊ​രു സം​ഭ​വം​കൂ​ടി പു​റ​ത്തു​വ​ന്നു.

ബെ​ള്ളാ​രി കു​രു​ഗൊ​ഡു താ​ലൂ​ക്കി​ലെ ഗു​ട്ടി​ഗ​നൂ​ർ ഗ്രാ​മ​ത്തി​ൽ ദ​ലി​ത് യു​വാ​വി​ന് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഹോ​ട്ട​ലു​ട​മ വി​സ​മ്മ​തി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഹോ​ട്ട​ൽ അ​ട​ച്ചി​ടേ​ണ്ടി​വ​ന്നാ​ലും ദ​ലി​ത​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്ന് ഹോ​ട്ട​ലു​ട​മാ​യ സ്ത്രീ ​പ​റ​യു​ന്ന​ത് വി​ഡി​യോ ദൃ​ശ്യ​ത്തി​ലു​ണ്ട്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​ങ്ങ​ൾ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി കു​രു​ഗൊ​ഡു പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എം. ​സു​പ്രീ​ത് പ​റ​ഞ്ഞു. വി​ഡി​യോ പ​ഴ​യ​താ​ണെ​ങ്കി​ലും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​ട്ട​ലു​ട​മ ഗു​രു​ബ​സ​വ​യ്യ, ഭാ​ര്യ നാ​ഗ​വേ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ര​യാ​യ ദ​ലി​ത് യു​വാ​വ് മ​ഹേ​ഷി​ൽ​നി​ന്ന് പ​രാ​തി സ്വീ​ക​രി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും കു​രു​ഗൊ​ഡു ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ചി​ക്ക​മം​ഗ​ളൂ​രു താ​രീ​ക്ക​രെ ഗൊ​ല്ല​റ​ഹ​ട്ടി ഗ​രു​മാ​റാ​ഡി ഗ്രാ​മ​ത്തി​ൽ ദ​ലി​ത​​ർ​ക്ക് അ​യി​ത്തം പ്ര​ഖ്യാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് മേ​ൽ​ജാ​തി​ക്കാ​രു​ടെ വി​ല​ക്ക് മ​റി​ക​ട​ന്ന് അ​ട​ച്ചി​ട്ട ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്ന് ദ​ലി​ത​ർ പൂ​ജ ന​ട​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ക​യും ചെ​യ്ത സം​ഭ​വം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​ര​ങ്ങേ​റി​യ​ത്.

caste discrimination; Hotel owner not giving food to Dalit youthജ​നു​വ​രി ഒ​ന്നി​ന് ദ​ലി​ത് യു​വാ​വ് പ്ര​വേ​ശി​ച്ച​തി​നെ​തു​ട​ർ​ന്ന് ശു​ദ്ധി​ക​ല​ശ​ത്തി​നാ​യി കം​ബ​ദ രം​ഗ​നാ​ഥ സ്വാ​മി ക്ഷേ​ത്രം, തി​മ്മ ക്ഷേ​ത്രം എ​ന്നി​വ അ​ട​ച്ചി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ അ​ക​മ്പ​ടി​യോ​ടെ ഗ്രാ​മ​ത്തി​ൽ ക​ട​ന്ന ദ​ലി​ത​ർ കം​ബ​ദ രം​ഗ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് പൂ​ജ ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​ല്ലാ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും വി​ഭാ​വ​നം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ക​യും ചെ​യ്തു. ഗ​രു​മാ​റാ​ഡി​യി​ൽ ഒ​രു​വീ​ട് പൊ​ളി​ക്കു​ന്ന​തി​നാ​യി എ​ക്സ്ക​വേ​റ്റ​ർ ഓ​പ​റേ​റ്റ​റാ​യ മാ​രു​തി എ​ന്ന ദ​ലി​ത് യു​വാ​വ് എ​ത്തി​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ദ​ലി​ത് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - caste discrimination- hotel owner not giving food to Dalit youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.