ജനറൽ ബിപിൻ റാവത്തിന്‍റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം -VIDEO

ന്യൂഡൽഹി: ഊട്ടിക്കടുത്ത കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം മുമ്പ് റെക്കോർഡ് ചെയ്ത സന്ദേശമാണ് പുറത്തുവിട്ടത്. 1971ലെ യുദ്ധത്തിന്‍റെ 50ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു സായുധസേനക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ജനറൽ റാവത്തിന്‍റെ ഒരു മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള സന്ദേശം.

1971 ഇന്ത്യ-പാക് യുദ്ധവിജയത്തിന്‍റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച വിജയ് പർവ് പരിപാടിയിൽ റാവത്തിന്‍റെ സന്ദേശം പ്രദർശിപ്പിച്ചു. 1971ലെ യുദ്ധത്തിൽ ജീവൻ നഷ്ടമായ സൈനികർക്ക് അന്ത്യാഞ്ജലിയർപ്പിക്കുന്നതോടൊപ്പം പൗരന്മാരോട് യുദ്ധവിജയത്തിന്‍റെ വാർഷികം ആഘോഷിക്കാനും റാവത്ത് ആഹ്വാനം ചെയ്യുന്നുണ്ട്.

'നമ്മുടെ ധീരസൈനികർക്ക് ഈയവസരത്തിൽ ഞാൻ ആദരാഞ്ജലിയർപ്പിക്കുകയാണ്. അവരുടെ ത്യാഗം ഓർക്കുകയാണ്. ധീരസൈനികരുടെ ഓർമയ്ക്കായി നിർമിച്ച അമർ ജവാൻ ജ്യോതി കോംപ്ലക്സിലാണ് വിജയ് പർവ് ദിനാചരണം സംഘടിപ്പിക്കുന്നത് എന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സൈന്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്. നമുക്ക് ഒരുമിച്ച് ഈ വിജയത്തിന്‍റെ ഉത്സവം ആഘോഷിക്കാം' -വിഡിയോ സന്ദേശത്തിൽ റാവത്ത് പറയുന്നു. 


Tags:    
News Summary - CDS Bipin Rawat's last public message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.