ആന്ധ്രപ്രദേശ്​ ഇന്ത്യയുടെ ഭാഗമ​ല്ലേയെന്ന്​ ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: ആന്ധ്രപ്രദേശ്​ ഇന്ത്യയുടെ ഭാഗമ​​​ല്ലെയെന്ന്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ടി.ഡി.പി എം.പിമാരുടെ യോഗത്തിലാണ്​ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്​. 

സ്ഥിതിഗതികൾ വിലയിരുത്താനായി എം.പിമാരുമായി വ്യാഴാഴ്​ച ചന്ദ്രബാബു നായിഡു ടെലി​കോൺഫറൻസ്​ നടത്തി. സംസ്ഥാനത്തിനെ അവഗണക്കുന്നതിനെതിരെ വെള്ളിയാഴ്​ച മുതൽ പാർലമ​െൻറിൽ കടുത്ത പ്രതിഷേധം  ഉയർത്താൻ എം.പിമാർക്ക്​ ചന്ദ്രബാബു നായിഡു നിർദേശം നൽകിയതായാണ്​ വിവരം.

ആന്ധ്രപ്രദേശിന്​ കൂടുതൽ ആനുകൂല്യം നൽകുന്നത്​ സംബന്ധിച്ച്​ അരുൺ ജെയ്​റ്റ്​ലിയിൽ നിന്ന്​ അനുകൂല തീരുമാനം വൈകാതെ തന്നെ ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം  എടുക്കുമെന്നാണ്​ ടി.ഡി.പി നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്​. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിന്​ ​കൂടുതലായൊന്നും നൽകാൻ ജെയ്​റ്റ്​ലി തയാറായിരുന്നില്ല.

Tags:    
News Summary - For Centre, Andhra Pradesh not part of nation, says miffed Chandrababu Naidu-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.