ന്യൂഡൽഹി: സംസ്ഥാന സർക്കാറിൻെറ അനുമതിയില്ലാതെ സി.ബി.ഐക്ക് ഏകപക്ഷീയമായി കേസുകളിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി ഉയർത്താൻ കേന്ദ്ര സർക്കാറിനും കഴിയില്ല. യു.പിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി പരാമർശം.
നിയമമനുസരിച്ച് സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐക്ക് കേസെടുക്കാനാവില്ല. അത്തരം നടപടിയുമായി സി.ബി.ഐ മുന്നോട്ട് പോവുകയാണെങ്കിൽ അത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സി.ബി.ഐയുടെ അധികാര പരിധി കേന്ദ്രഭരണ പ്രദേശങ്ങൾക്ക് അപ്പുറം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കിൽ അതാത് സർക്കാറുകളുടെ അനുമതി വേണം. സി.ബി.ഐയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിലെ വിവിധ സെക്ഷനുകളിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാജസ്ഥാൻ, പശ്ചിമബംഗാൾ,ഝാർഖണ്ഡ്, കേരള, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങൾ സി.ബി.ഐക്ക് കേസുകൾ അന്വേഷിക്കാനുള്ള അനുമതി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ സുപ്രധാന പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.