ഭോപാൽ: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. കോവിഡ് വ്യാപന ഭീതി ഉണ് ടായിട്ടും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള സമയം ലഭിക്കാനായി രാജ്യവ്യാപക ലോക്ഡൗൺ ബി. ജെ.പി വൈകിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവൻ പണയം വെച്ചാണ് അധികാരത്തിനായി ബി.ജെ.പി കര ുക്കൾ നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 23 ന് മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരമേൽക്കുന്നത് വരെ കാത്തിരിക്കുകയായിരുന്നു ബി.ജെ.പിയെന്ന് കമൽനാഥ് പറഞ്ഞു. കോവിഡ് ഭീഷണിയുടെ പ്രത്യാഘാതം സംബന്ധിച്ച് ഫെബ്രു വരി 12 ന് തന്നെ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയതാണ്. 40 ദിവസങ്ങൾക്ക് ശേഷം മാർച്ച് 24 നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അപ്പോഴേക്കും കോവിഡ് േരാഗികളുടെ എണ്ണം 3 ൽ നിന്ന് 536 ആയി വർധിച്ചിട്ടുണ്ടായിരുന്നു.
മാർച്ച് 12 ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയതാണ്. മാർച്ച് 14 ന് മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ച് രോഗവ്യാപനം തടയാൻ കോൺഗ്രസ് സർക്കാർ ശ്രമം നടത്തുകയായിരുന്നു. മറ്റു 13 സംസ്ഥാനങ്ങളും അതേ നടപടികളുമായി മുന്നോട്ട് പോയിരുന്നു. എന്നാൽ, മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ അധികാരമേൽക്കുന്നത് വരെ കേന്ദ്രസർക്കാർ നടപടികൾ ൈവകിപ്പിക്കുകയായിരുന്നു. ഫെബ്രുവരി മാസത്തിൽ തുടങ്ങിയ മധ്യപ്രദേശ് ഒാപറേഷൻ പൂർത്തിയാക്കാൻ ബി.ജെ.പി കാത്തിരുന്നു. മാർച്ച് 23 ന് ബി.ജെ.പി അധികാരമേറ്റ ശേഷം 24 ന് അവർ ലോക്ഡൗൺ പ്രഖ്യാപിച്ചു.
ബി.ജെ.പി എം.എൽ.എമാരും കോൺഗ്രസിലെ വിമത എം.എൽ.എമാരും റിസോർട്ടിൽ ആഘോഷിക്കുേമ്പാൾ കോൺഗ്രസ് സർക്കാർ കോവിഡ് വ്യാപനം തടയാനുള്ള കഠിനശ്രമങ്ങളിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം നിർത്തിവെക്കാൻ മാർച്ച് 16 ന് തീരുമാനിച്ചപ്പോൾ ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചു. കോടതി വിധി വരുന്നത് വരെയും രാജ്യത്തെ സാഹചര്യങ്ങൾ മോശമാകുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. മധ്യപ്രദേശിൽ സർക്കാറുണ്ടാക്കാൻ രാജ്യത്തെ ജനങ്ങളുടെ ജീവൻ ബി.ജെ.പി പ്രതിസന്ധിയിലാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മധ്യപ്രദേശിലെ അവസ്ഥ ഭീതിജനകമാണെന്നും കമൽനാഥ് പറഞ്ഞു. ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അടക്കം 45 ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മന്ത്രിസഭ പോലുമില്ലാതെ മുഖ്യമന്ത്രി ശിവ്രാജ് സിഹ് ചൗഹാൻ നടത്തുന്ന ഭരണനിർവഹണം പരിതാപകരമാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.