ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ പാർപ്പിക്കാൻ ഡൽഹി സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റണമെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആഗ്രഹിച്ചിരുന്നുവെന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
"ഞാനും ഒരു ആന്ദോളനിൽ നിന്ന് ഇറങ്ങിയതാണ് അണ്ണാ ആന്ദോളൻ. അക്കാലത്ത് ഞങ്ങളോടും അങ്ങനെ തന്നെ ചെയ്തു. ഞങ്ങളെ സ്റ്റേഡിയങ്ങളിൽ നിർത്തുമായിരുന്നു. ഞാനും ദിവസങ്ങളോളം സ്റ്റേഡിയങ്ങളിൽ താമസിച്ചു. അത് കിസാൻ ആന്ദോളൻ അവസാനിപ്പിക്കാൻ ഉള്ള ഒരു തന്ത്രമാണെന്ന് എനിക്ക് മനസ്സിലായി. " -കെജ്രിവാൾ പറഞ്ഞു.
വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന വൻ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായ പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്തും പങ്കെടുത്തിരുന്നു.
"ഡൽഹിയിൽ പ്രവേശിക്കുന്ന കർഷകരെ സ്റ്റേഡിയത്തിൽ തടഞ്ഞുവച്ചിരുന്നെങ്കിൽ, കിസാൻ ആന്ദോളൻ ഒരു സ്റ്റേഡിയത്തിൽ ഒതുങ്ങുമായിരുന്നു. പക്ഷേ ഞങ്ങൾ അത് ചെയ്യാൻ വിസമ്മതിച്ചു. സ്റ്റേഡിയങ്ങൾ ജയിലുകളാക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. അവർ-കേന്ദ്രം രോഷാകുലരായി. പക്ഷേ ഞങ്ങൾ കർഷകർക്കൊപ്പം നിന്നു" -കെജ്രിവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.