ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പോയ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു മണിക്കുറിന് ശേഷമാണ് ഡൽഹിയിൽ തന്നെ വിമാനം തിരിച്ചിറക്കിയത്. രാത്രി 10.39ഓടെയായിരുന്നു വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്.
6E-2789 എന്ന നമ്പറിലുള്ള എയർബസ് എ321നിയോ വിമാനം 230 യാത്രക്കാരുമായാണ് ഡൽഹി വിമാനത്താവളത്തിൽ നിന്നും യാത്രതിരിച്ചത്. എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിന് മിനിറ്റുകൾക്കകം തന്നെ തിരിച്ച് പറക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഡൽഹിയിൽ തന്നെ തിരിച്ചിറക്കി.
9.46നാണ് ഡൽഹിയിൽ നിന്നും വിമാനം യാത്രതിരിച്ചത്. ചെന്നൈയിൽ 12.24നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. നേരത്തെ ഡൽഹിയിൽ നിന്നും യു.എസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെ തുടർന്ന് റഷ്യയിലിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.