ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ എഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

നാരായൺപൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിൽ എഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഡിസ്ട്രിക് റിസർവ് ഗ്രൂപ്പും നക്സലൈറ്റുകളും തമ്മിൽ നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു. ഏറ്റുമുട്ടലിനൊടുവിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും നാരായൺപൂർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ കൂട്ടിച്ചേർത്തു.

ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്നും ഏഴ് നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ​പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റു. ഇവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.ആർ.ജി, ഐ.ടി.ബി.പി തുടങ്ങിയവയുടെ സംയുക്ത സംഘമാണ് പ്രദേശത്ത് നക്സലൈറ്റുകൾക്ക് വേണ്ടി തിരച്ചിൽ നടത്തിയത്.

ജൂൺ രണ്ടിന് നാരായൺപൂർ ജില്ലയിലെ ധുർമി ഗ്രാമത്തിൽ മൊബൈൽ ടവറിന് നക്സലൈറ്റുകൾ തീവെച്ചിരുന്നു. മെയ് 25ന് നക്സലൈറ്റുകളും ​പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്.

Tags:    
News Summary - Chhattisgarh: Seven naxalites killed in encounter in Dantewada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.