ന്യൂഡൽഹി: ചൈന ഇന്ത്യൻ മണ്ണ് കൈവശപ്പെടുത്തിയെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈന കടന്നുകയറിയിട്ടുണ്ടെന്നത് വളരെ വ്യക്തമാണ്. അത് തന്നെ അസ്വസ്ഥമാക്കുകയും രക്തം തിളപ്പിക്കുകയും ചെയ്യുന്നതായും രാഹുൽ പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച തെൻറ നിരീക്ഷണം രാഹുൽ പങ്കുവെച്ചത്.
ഇന്ത്യക്കാരനെന്ന നിലയിൽ തെൻറ ഏറ്റവും വലിയ മുൻഗണന രാജ്യവും ജനതയുമാണ്. എങ്ങനെ മറ്റൊരു രാഷ്ട്രത്തിന് നമ്മുടെ രാജ്യത്തേക്ക് കടക്കാൻ സാധിക്കും.? താൻ ഉപഗ്രഹ ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടതാണ്. മുൻസൈനികോദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യയിലേക്ക് കടന്നിട്ടിെല്ലന്ന് താൻ കള്ളം പറയണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഹുൽ ചോദിച്ചു.
ഞാൻ കള്ളം പറയില്ല. എെൻറ കരിയർ നശിച്ചേക്കാം, എങ്കിലും ഞാൻ കള്ളം പറയാനില്ല. നമ്മുടെ രാജ്യത്തേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് കള്ളം പറയുകയും അതിന് അവരെ അനുവദിക്കുകയും ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്നും ചൈന ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് കള്ളം പറയുന്നവർ രാജ്യസ്നേഹികളല്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഒരുപക്ഷേ തെൻറ രാഷ്ട്രീയ ജീവിതം പൂർണമായും തകർന്നേക്കാമെങ്കിലും ഇന്ത്യൻ ഭൂപ്രദേശത്തെ കുറിച്ച് സത്യമേ പറയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
The Chinese have occupied Indian land.
— Rahul Gandhi (@RahulGandhi) July 27, 2020
Hiding the truth and allowing them to take it is anti-national.
Bringing it to people’s attention is patriotic. pic.twitter.com/H37UZaFk1x
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.