ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപ്ടര്‍ അഴിമതി കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സി.ബി.െഎ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. മൻമോഹൻ സിങ്ങിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ, മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എം.കെ നാരായണൻ എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്ന് സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു.
കോപ്ടർ കേസിൽ അന്വേഷണം നടത്തിയ സി.ബി.െഎ മുൻ ഡയറക്ടർ രഞജിത് സിൻഹ, മുൻ സ്പെഷ്യൽ ഡയറക്ടർ സലിം അലി എന്നിവരെയും ചെയ്തേക്കുമെന്നാണ് സൂചന.
കേസിൽ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ പ്രധാനമന്ത്രിയെയും പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യുന്നതിലേക്ക് സി.ബി.െഎ നീങ്ങുന്നത്.
കോപ്ടറിന്‍െറ സാങ്കേതിക സംവിധാനങ്ങളില്‍ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കമ്പനിക്ക് അനുകൂലമായി ഇളവ് വരുത്താനുള്ള തീരുമാനം ഉണ്ടായത് രണ്ടാം യു.പി.എ കാലത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്ന് ത്യാഗി സി.ബി.ഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.